ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച 48 അംഗങ്ങളോട് വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് ആമ ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. നിങ്ങള്‍ക്ക് മുന്നില്‍ പല പ്രലോഭനങ്ങളും ഉണ്ടായേക്കാം. പത്തു കോടി രൂപ വരെ അവര്‍ നിങ്ങള്‍ക്ക തന്നേക്കാം. എന്നാല്‍ അത്തരം പ്രലോഭനങ്ങള്‍ക്ക് പിന്നാലെ പോയാല്‍ പിന്നീട് ഖേദിക്കേണ്ടി വരും.

പിന്നീട് എല്ലാവരും കൂട്ടമായി പ്രതിജ്ഞ ചെയ്യുന്നതാണ് കാണുന്നത് പാര്‍ട്ടി പുറത്തു വിട്ട വീഡിയോയില്‍ ഉള്ളത്. ദൈവത്തെ സാക്ഷി നിര്‍ത്തി പറയുന്നു, ഈ പാര്‍ട്ടിയെ ഒരിക്കലും ചതിക്കില്ലെന്ന്. കൈവിടില്ലെന്ന്.