ചെന്നൈ: രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെ പരസ്യമായി പിന്തുണച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. പന്നീര്‍ശെല്‍വം കഴിവുള്ള മുഖ്യമന്ത്രിയാണെന്നും രാഷ്ട്രീയ കുതിരക്കച്ചവടം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ശശികലയുടെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ വൈകിപ്പിക്കുകയാണെന്ന ആരോപണത്തിനിടെയാണ് എരിതീയില്‍ എണ്ണപകരുന്ന പരാമര്‍ശം.