നവാഗതനായ അന്‍ഷായി ലാല്‍ സംവിധാനം ചെയ്ത് അനുഷ്‌ക ശര്‍മ്മ പ്രേതവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഫില്ലോരി’ എന്നാണ് ചിത്രത്തിന്റെ പേര്. തമാശ രൂപത്തിലുള്ള ചിത്രത്തില്‍ പ്രണയവും പ്രേതവുമുണ്ട്. പക്ഷേ പ്രേതം പാവം ഉപദ്രവകാരിയല്ലാത്തതാണ്.

ചിത്രത്തില്‍ പഞ്ചാബി നടന്‍ ദില്‍ജിത്ത് ദോസാഞ്ചാണ് നായകന്‍. സുരാജ് ശര്‍മ്മയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 24ന് തിയ്യേറ്ററുകളിലെത്തും. ജസ്‌ലീന്‍ റോയലാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. അനുഷ്‌കയുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയില്‍ നിര്‍മ്മിക്കുന്ന സിനിമയാണിത്.

watch trailer: