Connect with us

main stories

പ്രതിസന്ധികാലത്തും സര്‍ക്കാര്‍ ധൂര്‍ത്തിന് കുറവില്ല; മന്ത്രി ഭവനങ്ങള്‍ മോടികൂട്ടാന്‍ ചെലവഴിച്ചത് രണ്ട് കോടി

ക്ലിഫ് ഹൗസ് നവീകരണത്തിനായി 29.22 ലക്ഷം രൂപയാണ് മുഖ്യമന്ത്രി വിനിയോഗിച്ചത്.

Published

on

തിരുവനന്തപുരം: കടുത്തസാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ധൂര്‍ത്തിന് കുറവില്ലെന്ന് കണക്കുകള്‍. കഴിഞ്ഞ നാലരവര്‍ഷമായി മന്ത്രി മന്ദിരങ്ങള്‍ അറ്റകുറ്റപണി നടത്താനും മോടികൂട്ടാനും സര്‍ക്കാര്‍ ചെലവഴിച്ചത് രണ്ട് കോടിയോളം രൂപ. മന്ത്രിമാര്‍ക്ക് മാതൃകയാകേണ്ട മുഖ്യമന്ത്രിയാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. ക്ലിഫ് ഹൗസ് നവീകരണത്തിനായി 29.22 ലക്ഷം രൂപയാണ് മുഖ്യമന്ത്രി വിനിയോഗിച്ചത്. വിവരാവകാശ രേഖപ്രകാരമാണ് കണക്കുകള്‍ ലഭിച്ചത്. ക്ലിഫ് ഹൗസിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ വേണ്ടിമാത്രം 13.11ലക്ഷം രൂപയാണ് ചെലവഴിച്ചത്. 2.07 ലക്ഷം കര്‍ട്ടന്‍ ഘടിപ്പിക്കാനും 9.56 ലക്ഷം പൊതുമരാമത്ത് ജോലികള്‍ക്കായും ചെലവിട്ടതായി വിവരാവകാശരേഖ വ്യക്തമാക്കുന്നു. വൈദ്യതീകരണ ജോലികള്‍ക്കായി 4.50ലക്ഷമാണ് ചെലവഴിച്ചത്.
മുഖ്യമന്ത്രിയ്ക്ക് പിന്നാലെ കടന്നപ്പള്ളി രാമചന്ദ്രനാണ് കൂടുതല്‍ തുക ചെലവഴിച്ചത്. 23.41ലക്ഷം. കടകംപള്ളി സുരേന്ദ്രന്‍ 18.50, എം.എം മണി 13.81, ഇ.പി ജയരാജന്‍ 13.57, കെ. കൃഷ്ണന്‍കുട്ടി 11.25, തോമസ് ഐസക്ക് 9.81, ടി.പി രാമകൃഷ്ണന്‍ 8.14, കെ.കെ ശൈലജ 7.74, പി.തിലോത്തമന്‍ 7.66, എ.സി മൊയ്തീന്‍ 7.43, കെ. രാജു 6.56, എ.കെ ബാലന്‍ 6.26, ഇ.ചന്ദ്രശേഖരന്‍ 6.13, എ.കെ ശശീന്ദ്രന്‍ 6.23, ജെ.മെഴ്‌സികുട്ടി അമ്മ 5.71, കെ.ടി ജലീല്‍ 3.93, വി.എസ് സുനില്‍കുമാര്‍ 3.14, ജി.സുധാകരന്‍-2.65, സി. രവീന്ദ്രനാഥ്-1.37ലക്ഷം രൂപയും മന്ത്രിമന്ദിരം മോടികൂട്ടാനായി ചെലവഴിച്ചു. എറണാകുളം വാഴക്കാല സ്വദേശി എം.കെ ഹരിദാസാണ് വിവരാവകാശ രേഖ ലഭിച്ചത്.

 

kerala

വെള്ളാപ്പള്ളിയെ വെള്ളപൂശി സിപിഎം

വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.

Published

on

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. വെള്ളാപ്പള്ളി കേരളത്തിലെ പ്രധാനപ്പെട്ട ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നയാളാണ്. കേരളീയ പൊതുസമൂഹത്തിന് എതിരായ പ്രവര്‍ത്തനങ്ങളോ സംസാരമോ അദ്ദേഹത്തില്‍ നിന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കവര്‍ച്ച: പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്

സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇടപാടുകള്‍ നടന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ്. സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇടപാടുകള്‍ നടന്നത്.

2020, 2021, 2022 വര്‍ഷങ്ങളില്‍ ഇടപാടുകള്‍ നടത്തിയതിനും ഭൂമിയിടപാടുകള്‍ നടത്തിയതിനും തെളിവ് കണ്ടെത്തി. കൂടാതെ വ്യാപാര സ്ഥാപനങ്ങള്‍ വാങ്ങിച്ചതായും തെളിവുകളുണ്ട്. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

വീട് കേന്ദ്രീകരിച്ച് തുടര്‍ന്നും അന്വേഷണം നടത്തിയേക്കും. ആറന്മുളയിലെ വീട്ടിലാണ് എസ്‌ഐടി സംഘം പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്.

വീടിനോടുള്ള ചേര്‍ന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് പരിശോധന.

അതേസമയം ശബരിമലയിലെ യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതില്‍ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നല്‍കിയിരുന്നത്.

Continue Reading

kerala

എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രിംകോടതി

ഹരജി 26ന് വീണ്ടും പരിഗണിക്കും.

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി. ഹരജി 26ന് വീണ്ടും പരിഗണിക്കും. കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്‌ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതുകൊണ്ടാണ് കേരളത്തിന്റെ ഹരജികള്‍ മാത്രം ഉടന്‍ പരിഗണിക്കാമെന്ന് അറിയിച്ചതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ ഇന്ന് ഹാജരായില്ല. കേസ് നീട്ടി കൊണ്ടുപോകാനുള്ള ഉദ്ദേശ്യം കൊണ്ടായിരിക്കാം അഭിഭാഷകന്‍ ഹാജരാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും മുസ്‌ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മും നല്‍കിയ ഹരജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിന്റെ വാദം. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending