Connect with us

kerala

തൂപ്പുജോലി ചെയ്ത വിദ്യാലയത്തില്‍ അധ്യാപികയായി; ലിന്‍സക്ക് ഇന്ന് ഗവര്‍ണറുടെ സ്വീകരണം

കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ.കെ. രാജന്റെ മകളാണ് ലിന്‍സ

Published

on

ചെറുവത്തൂര്‍: തൂപ്പുജോലി ചെയ്യവേ അതേ വിദ്യാലയത്തില്‍ അധ്യാപികയായി നിയമനം ലഭിച്ച ലിന്‍സക്കും കുടുംബത്തിനും ചൊവ്വാഴ്ച രാജ്ഭവനില്‍ ചായസല്‍ക്കാരം. വൈകീട്ട് 5.20ന് ഗവര്‍ണറാണ് ചായസല്‍ക്കാരം ഒരുക്കുക. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറിയിലെ തൂപ്പുകാരിയായി ജോലി ചെയ്തുവരവേ അധ്യാപക ഒഴിവുവന്നപ്പോള്‍ മതിയായ യോഗ്യതയുള്ള ആര്‍.ജെ. ലിന്‍സക്ക് നിയമനം നല്‍കുകയായിരുന്നു.

തൂപ്പുകാരി ചേച്ചി ഹൈസ്‌കൂള്‍ ക്ലാസില്‍ ചോക്കുമായി എത്തിയപ്പോള്‍ അന്ധാളിച്ച കുട്ടികള്‍ പിന്നെ ഏറെ ഇഷ്ടമുള്ള ടീച്ചറായി സ്വീകരിക്കുകയും ചെയ്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ.കെ. രാജന്റെ മകളാണ് ലിന്‍സ. സംസ്‌കൃതാധ്യാപകനായ രാജന്‍ സര്‍വീസിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. തുടര്‍ന്ന് അമ്മക്കും അനുജനും താങ്ങാവാന്‍ മകളായ ലിന്‍സ തൂപ്പുകാരിയായി ആശ്രിത നിയമനം നേടുകയായിരുന്നു. ക്ലാസ് മുറികളും ഓഫിസ് മുറികളും തൂത്ത് വൃത്തിയാക്കിയ ശേഷം ലഭിച്ച സമയം പഠനത്തിനുവേണ്ടി വിനിയോഗിക്കുകയും ചെയ്തു.

ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും സ്വന്തമാക്കിയ ലിന്‍സക്ക് അധ്യാപികയായി ഇതേ വിദ്യാലയത്തില്‍ നിയമനം ലഭിക്കുകയും ചെയ്തു. ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ സുധീരന്‍ മയ്യിച്ച, മക്കളായ സോനില്‍, സംഘമിത്ര എന്നിവര്‍ക്കൊപ്പമാണ് ലിന്‍സ ഗവര്‍ണറുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടന്‍മേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്.

Published

on

ഇടുക്കിയില്‍ അഞ്ച് പഞ്ചായത്തുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടന്‍മേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്.

 

Continue Reading

kerala

വിശ്വാസികള്‍ അനുസരിച്ചോളും; സഖാക്കള്‍ക്ക് ഹാലിളകേണ്ട !

മതവിരുദ്ധത മാത്രമാണ് ഇക്കാര്യത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെയും സഖാക്കളെയും സ്വാധീനിച്ചത്.

Published

on

മീഡിയന്‍

വിശ്വാസികളുടെകാര്യത്തില്‍ സഖാക്കള്‍ക്കെന്തുകാര്യം. യുക്തിവാദവും നിരീശ്വരവാദവും വിളമ്പുന്ന കമ്യൂണിസ്റ്റുകള്‍ക്കാണ് രണ്ടുദിവസമായി സമസ്തയുടെ ഒരു ആഹ്വാനത്തെച്ചൊല്ലി ഹാലിളകുന്നത്. സ്വന്തം അണികളെയും വിശ്വാസിസമൂഹത്തെയും മുന്‍നിര്‍ത്തി ഒരു ആഹ്വാനം നടത്താന്‍ ഈ രാജ്യത്തെ മതസംഘടനകള്‍ക്ക് അധികാരമില്ലേ. അതിനെന്തിനാണ് ഇത്രയും പുകിലെന്നാണ ്മീഡിയന് സംശയം.

കഴിഞ്ഞദിവസം വെള്ളിയാഴ്ചത്തെ ഖുതുബ പ്രസംഗത്തിനായി തയ്യാറാക്കിയ പതിവ് പ്രസ്താവനയിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേതായി ഒരു ആഹ്വാനമുണ്ടായത്. വിശ്വാസികളെ മാത്രം ബാധിക്കുന്ന ഒന്നായിരുന്നു അത്. ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് നാട്ടിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അതിരുവിടുന്ന യാതൊന്നും ഉണ്ടാകരുതെന്ന ആഹ്വാനമായിരുന്നു അതിന് പിന്നില്‍.തികച്ചും വിശ്വാസികളുടെയും നാട്ടുകാരുടെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മ ലാക്കാക്കിയുള്ള ഒന്ന്. അതിനെതിരെയാണ് ഫുട്‌ബോളിനെയും കായികരംഗത്തെയും മതസംഘടനകള്‍ എതിര്‍ക്കുന്നു എന്ന രീതിയില്‍ സഖാക്കളും ഒരുവിഭാഗം മാധ്യമങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
ആയത് വിശ്വാസിസമൂഹം ഒന്നടങ്കം അനുസരിച്ചുവെന്നതിന് തെളിവായിരുന്നു അവരുടെ ഭാഗത്തുനിന്ന് അതിനെതിരെ യാതൊരു വിധ പ്രതികരണവുമുണ്ടായില്ല എന്നത്. സമസ്തയെക്കൂടാതെ എ.പി വിഭാഗവും മുജാഹിദ് വിഭാഗവും ആഹ്വാനത്തെ അനുകൂലിക്കുന്നതാണ ്കണ്ടത്. എന്നാല്‍ ഇസ്‌ലാമികവിരുദ്ധര്‍ ഇതിനെതിരെ ഉറഞ്ഞുതുള്ളുന്നതാണ ്മാധ്യമചര്‍ച്ചകളില്‍ കാണാനായത്. അന്നുതന്നെ അമിത്ഷാ 2002 ലെ ഡല്‍ഹി കലാപത്തെ ന്യായീകിരച്ചതടക്കം വിവിധ ദേശീയസംഭവങ്ങള്‍ ഉണ്ടായിട്ടും അതൊന്നും ഇവര്‍ കണ്ടതായി നടിച്ചതേയില്ല. മതവിരുദ്ധത മാത്രമാണ് ഇക്കാര്യത്തില്‍ ഒരുവിഭാഗം മാധ്യമങ്ങളെയും സഖാക്കളെയും സ്വാധീനിച്ചത്.

ആരാധന എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത് ദൈവവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഫുട്‌ബോള്‍ മേളയുടെയും സിനിമയുടെയും രംഗത്ത് ഇത് താരാരാധനയായി മാറുന്നു. രണ്ടും വെവ്വേറെ അര്‍ത്ഥത്തിലുമാണ്. എന്നാല്‍ അമിതമായി വ്യക്തികളെ പ്രശംസിക്കുന്നതും അവരെ കണ്ണടച്ച് അനുസരിക്കുന്നതും ഇസ്‌ലാമികമായി തെറ്റാണ്. ഇത് സമൂഹത്തോട് തുറന്നുപറയാനുള്ള ധാര്‍മികമായ ബാധ്യത മതസംഘടനകള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. ലഹരിക്കെതിരെയും ധൂര്‍ത്തിനെതിരെയും മറ്റും നിരവധി പ്രചാരണകാമ്പയിനുകള്‍ നടത്തിയ സംഘനകളാണ ്‌സമസ്തയും മുജാഹിദും ജമാഅത്തുമെല്ലാം. അതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ഈ സംഘടനകളുടെയും ഇസ്‌ലാമികവിശ്വാസത്തിന്റെയും സ്വാധീനം കേരളത്തിലെന്നല്ല, ലോകത്ത് മിക്കയിടത്തും സമൂഹങ്ങളില്‍ കാണാനുമാകും. അവര്‍ ഭരണഘടനാപരമായി ജനാധിപത്യരാജ്യത്ത് ചെയ്യാന്‍ അനുവദിക്കപ്പെട്ട ഒരു നടപടിയെ ഇത്രകണ്ട് ചര്‍വിതചര്‍വിതമാക്കിയ എല്ലാവര്‍ക്കും ഇരിക്കട്ടെ ഈ യാഴ്ചത്തെ വിഡ്ഢിപ്പട്ടം!
ഇസ്‌ലാമിന് കമ്യൂണിസ്റ്റുകളുടെ ഓശാരം ആവശ്യമില്ല സഖാക്കളേ!

Continue Reading

kerala

വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം കല്യാണ മണ്ഡപത്തില്‍ കൂട്ടയടി; രണ്ടുപേരെ പൊലീസ് പിടികൂടി

സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നടപടി.

Published

on

വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം കല്യാണ മണ്ഡപത്തില്‍ സംഘം ചേര്‍ന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെ ബാലരാമപുരം പൊലീസ് പിടികൂടി.കല്യാണമണ്ഡപത്തിന് സമീപം താമസക്കാരായ ആര്‍സി സ്ട്രീറ്റില്‍ അയണിമൂട് കുരിശടിക്ക് സമീപം തോട്ടത്തുവിളാകം മോളി ഭവനില്‍ ബാബാജി(24), ഷൈന്‍ലി ദാസ്(19) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് നടപടി.

ഇപ്പോള്‍ പിടിയിലായത് കേസിലെ ആറും ഏഴും പ്രതികളാണ് . സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം 20 പേരെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു. അക്രമത്തിന് കാരണക്കാരനായ ആള്‍ ഉള്‍പ്പെടെയുള്ളവരെ ഇനിയും പിടികൂടിയിട്ടില്ല.

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷം. തന്നെ കല്യാണം വിളിച്ചില്ലെന്നും സമ്മാനമായി 200 രൂപ ഇരിക്കട്ടെ എന്നും പറഞ്ഞിട്ടുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലും തുടര്‍ന്ന് സംഘര്‍ഷത്തിലും കലാശിച്ചത്. ബാലരാമപുര കോട്ടു കാല്‍ ഊരുട്ടു വിള ഭദ്രകാളി ക്ഷേത്രത്തിന സമീപം അമ്മ വീട്ടില്‍ അനില്‍കുമാറിന്റെ മകളുടെ വിവാഹവുമായി ബന്ധപെട്ട ചടങ്ങുകള്‍ക്കിടയിലാണ് ആയിരുന്നു ആക്രമണം നടന്നത്.

 

Continue Reading

Trending