തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലെ സഹകരണ സംഘങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടാതെ വൈദ്യുതി ബോര്‍ഡിന്റെ എല്ലാ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം വൈദ്യുതി തടസം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഫീല്‍ഡ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കെ.എസ്.ഇ.ബി അറിയിച്ചു.