ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയ സാഹചര്യത്തിലാണ് കെജരിവാളിന്റെ പ്രസ്താവന.

2015ല്‍ എ.എ.പി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ശേഷം പലപ്പോഴും കെജരിവാളും കേന്ദ്രസര്‍ക്കാറും തമ്മില്‍ അധികാരത്തര്‍ക്കമുണ്ടായിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രം ഡല്‍ഹിയില്‍ സ്വന്തം അജണ്ട നടപ്പാക്കുന്നുവെന്നാണ് കെജരിവാളിന്റെ ആരോപണം.