Connect with us

News

ഹരിത സമ്പദ് വ്യവസ്ഥ; ഇന്ത്യ-യുകെ സഹകരണം ചര്‍ച്ച ചെയ്തു

യോഗത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇന്ത്യ കൂടിക്കാഴ്ച നടത്തി

Published

on

സര്‍വകക്ഷി പാര്‍ലമെന്റ് ഗ്രൂപ്പുകളുടെ ഉദ്ഘാടന യോഗത്തില്‍ ഹരിത സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. യു.കെയില്‍ വച്ചായിരുന്നു യോഗം. യോഗത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇന്ത്യ കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര നിക്ഷേപങ്ങള്‍ മെച്ചപ്പെടുത്താനുള്ള തുടര്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് യോഗം തീരുമാനിച്ചു. ഹരിത സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യ-യുകെ രാജ്യങ്ങള്‍ക്ക് തന്ത്രപരമായ പങ്കാളിത്തമാണുള്ളത്.

യു.കെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ് നേരിട്ട് കൊണ്ടിരിക്കുകയാണ്. സാമ്പത്തിക മേഖല നിയന്ത്രിക്കാന്‍ കഴിയാത്തത് കാരണമായിരുന്നു മുന്‍ യു.കെ പ്രസിഡന്റ് ലിസ് ട്രസ് രാജി വെച്ചത്. ഇതേ തുടര്‍ന്ന് ഇരൂരാജ്യങ്ങള്‍ക്കിടയിലും ആശങ്ക നിലനിന്നിരുന്നു.

ഇന്ത്യയും യു.കെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ദീപാവലിയോടെ അവസാനിപ്പിക്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ സാധ്യതകള്‍ വിലയിരുത്തി ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാരം ഇപ്പോഴും തുടരുകയാണ്.

ഓട്ടോമൊബൈല്‍ ഉപകരണങ്ങളിലും യു.കെയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള വിസയിലെ ഇളവും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങള്‍ നേരത്തേയും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ധാരണയായിട്ടില്ല.

kerala

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; വേദിയില്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി കാണികള്‍

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി.

Published

on

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കം. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിനിമാ സംവാദങ്ങള്‍ക്കാണ് തലസ്ഥാനത്ത് തുടക്കമായത്. നിശാഗന്ധിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ ഡെലിഗേറ്റുകളില്‍ ചിലര്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി.

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി. പൊരുതുന്ന ജനതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ ചലചിത്ര മേളയുടെ സന്ദേശം. ഈ മാസം 19 വരെയാണ് മേള. നിശാഗന്ധി ഓപ്പണ്‍ തീയറ്റര്‍ ഉള്‍പ്പെടെ 16 വേദികളിലാ മാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

Continue Reading

kerala

ഇത്രയുംനാള്‍ പോരാടിയിട്ടും അതിജീവിതയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ല; ഉമാ തോമസ് എംഎല്‍എ

ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാന്‍ പറ്റില്ല. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയില്‍ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാള്‍ ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നല്‍കാന്‍, എട്ട് വര്‍ഷമായി ദുഃഖം മുഴുവന്‍ സഹിക്കുന്ന അവള്‍ക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് എന്ന കാര്യത്തില്‍ സംശയമില്ല,- ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

Continue Reading

kerala

അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്‍

പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരെന്നും സംഘടന അതിജീവിതയ്‌ക്കൊപ്പമാണെന്നും ശ്വേത പ്രതികരിച്ചു

Published

on

താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍. പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരെന്നും സംഘടന അതിജീവിതയ്‌ക്കൊപ്പമാണെന്നും ശ്വേത പ്രതികരിച്ചു. കേസില്‍ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്വേത മേനോന്റെ പ്രതികരണം.

കേസില്‍ അപ്പീല്‍ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ശ്വേത മേനോന്‍ പറഞ്ഞു. വിഷയത്തില്‍ അമ്മ പ്രതികരിക്കാന്‍ വൈകിയെന്ന ബാബുരാജിന്റെ വിമര്‍ശനത്തെപറ്റിയുള്ള ചോദ്യത്തിന് അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങള്‍ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.

Continue Reading

Trending