kerala
സൈബര്‍ തട്ടിപ്പുകാര്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്കുന്ന സംഘം സജീവമെന്ന് കണ്ടെത്തല്‍
സംസ്ഥാനമൊട്ടാകെ സൈബര്‍ തട്ടിപ്പുകാര്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ചു നല്കുന്ന മലയാളികള്‍ ഉള്‍പ്പെട്ട റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍.
കൊച്ചി: സംസ്ഥാനമൊട്ടാകെ സൈബര്‍ തട്ടിപ്പുകാര്‍ക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ചു നല്കുന്ന മലയാളികള്‍ ഉള്‍പ്പെട്ട റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. തൃശൂര്‍ സ്വദേശിനിക്കുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് കൊച്ചിയിലെ സൈബര്‍ സെക്യൂരിറ്റി ഫൗണ്ടേഷന് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഞൊടിയിടയില്‍ നിക്ഷേപം ഇരട്ടിയാകുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശിനി ട്രേഡിംഗ് ചെയ്യാനായി സുഹൃത്തിന് പുതിയ ബാങ്ക് അക്കൗണ്ടും രേഖകളും കൈമാറിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഗുജറാത്ത് പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ് ഇതിലെ ചതിക്കുഴി യുവതി തിരിച്ചറിഞ്ഞത്. യുവതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി എട്ട് കോടിയിലധികം രൂപ സൈബര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി കൈമാറ്റം ചെയ്തത്. യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ്, സത്യാവസ്ഥ തിരിച്ചറിഞ്ഞ് നോട്ടീസ് മാത്രം നല്കി മടങ്ങുകയായിരുന്നു. കേസ് ഇപ്പോഴും തുടരുകയാണ്. യുവതിയുടെ നസഹായാവസ്ഥ തിരിച്ചറിഞ്ഞാണ് കൊച്ചിയിലെ സൈബര്‍ സെക്യൂരിറ്റി ഫൗണ്ടേഷന് അന്വേഷണം തുടങ്ങിയത്.
നേരത്തെ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കിയിരുന്നത്. പരാതിപ്പെട്ടാലും അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് ലക്ഷങ്ങള്‍ നല്കി ഇവര്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈക്കലാക്കുന്നത്. ഒരു ബാങ്ക് അക്കൗണ്ടും സിമ്മും കൈമാറിയാല്‍ തട്ടിപ്പുസംഘത്തിന് ഒരു ലക്ഷം രൂപയിലേറെ ലഭിക്കും. ട്രേഡിംഗ്, മണിചെയിന്‍, ചാരിറ്റി തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ആളുകളെ വീഴ്ത്തി അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുന്നത്. 20,000 മുതല്‍ 25,000 രൂപ വരെ നല്കി നിര്‍ധനരില്‍ നിന്നും അക്കൗണ്ട് വിവരങ്ങള്‍ വാങ്ങും. ആര്‍ഷകമായ കമ്മിഷന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളുടെ അക്കൗണ്ടു വിവരങ്ങളും റാക്കറ്റ് ചോര്‍ത്തിയിട്ടുണ്ട്. കോഴിക്കോടാണ് തട്ടിപ്പുകള്‍ അധികവും നടന്നത്.
വിദ്യാര്‍ഥികളെ തേടി രാജസ്ഥാന് പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തായത്. ജില്ലയിലെ സ്വകാര്യ ബാങ്കില്‍ ഇവരെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരോ അക്കൗണ്ടിലൂടെയും 50 മുതല്‍ 80 ലക്ഷം വരെ രൂപ കൈമാറ്റം ചെയ്തു.
kerala
പക്ഷിപ്പനി; ആലപ്പുഴയില്‍ നിയന്ത്രണങ്ങള്‍ നീക്കി; ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കാം
ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണങ്ങള്‍.
ആലപ്പുഴ: പക്ഷിപ്പനി പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. ഇതോടെ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കാനും കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വില്‍ക്കാനും അനുമതി നല്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണങ്ങള്‍.
കള്ളിങ് നടത്തിയ പ്രദേശങ്ങളില്‍ അണുനശീകരണം പൂര്‍ത്തിയായതായും പുതുതായി പക്ഷിപ്പനി കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാഭരണകൂടം അറിയിച്ചു. സംശയമുള്ള മൂന്ന് സാമ്പിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ മാസം 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ട സംഭവത്തിന് പിന്നാലെ ഹോട്ടല്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എഫ്എസ്എസ്എഐയുടെ നടപടി മുന്‍കൂര്‍ മുന്നറിയിപ്പ് ഇല്ലാതെയായിരുന്നുവെന്നാണ് ഹോട്ടലുടമകളുടെ ആരോപണം. നിലവില്‍ ജില്ലയില്‍ താറാവുകളില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ രോഗവ്യാപനം തടയുന്നതിനായി പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ആലപ്പുഴയില്‍ മാത്രം ഇരുപതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കിയതായും കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ജില്ലാഭരണകൂടം വ്യക്തമാക്കി.
kerala
കോഴിക്കോട് ബൈപാസ് ടോൾ പിരിവ് വൈകും
2026 ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.
കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസിൽ ടോൾ പിരിവ് ആരംഭിക്കുന്നത് വൈകും. 2026 ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.
എന്നാൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കാതെയും ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടൊപ്പം ടോൾ പിരിക്കാനുള്ള ഔദ്യോഗിക വിജ്ഞാപനവും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
ട്രയൽ റൺ പൂർത്തിയാക്കിയ ശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കുകയുള്ളുവെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു.
kerala
കാസര്‍ഗോഡ് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി അറസ്റ്റില്‍
ബേഡകം ചെമ്പക്കാട് സ്വദേശി ജാനകി (54)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമണം നടത്തി. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകി (54)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രവീന്ദ്രനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മദ്യലഹരിയിലായിരുന്ന രവീന്ദ്രന് ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചതായാണ് പൊലീസ് പറയുന്നത്. ആക്രമണം തടയാന്‍ എത്തിയ ഒരു ബന്ധുവിനെയും ഇയാള്‍ ആക്രമിച്ചതായി പൊലീസ് വ്യക്തമാക്കി.
പരുക്കേറ്റ ജാനകിയെയും ബന്ധുവിനെയും ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india24 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala23 hours agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala24 hours agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local2 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
