Connect with us

kerala

കോഴിക്കോട് ബൈപാസ് ടോൾ പിരിവ് വൈകും

2026 ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.

Published

on

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസിൽ ടോൾ പിരിവ് ആരംഭിക്കുന്നത് വൈകും. 2026 ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.

എന്നാൽ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കാതെയും ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടൊപ്പം ടോൾ പിരിക്കാനുള്ള ഔദ്യോഗിക വിജ്ഞാപനവും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

ട്രയൽ റൺ പൂർത്തിയാക്കിയ ശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കുകയുള്ളുവെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു.

kerala

കാസര്‍ഗോഡ് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി അറസ്റ്റില്‍

ബേഡകം ചെമ്പക്കാട് സ്വദേശി ജാനകി (54)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്

Published

on

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമണം നടത്തി. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകി (54)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രവീന്ദ്രനെ (59) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മദ്യലഹരിയിലായിരുന്ന രവീന്ദ്രന്‍ ഭാര്യയ്ക്ക് നേരെ ആസിഡ് ഒഴിച്ചതായാണ് പൊലീസ് പറയുന്നത്. ആക്രമണം തടയാന്‍ എത്തിയ ഒരു ബന്ധുവിനെയും ഇയാള്‍ ആക്രമിച്ചതായി പൊലീസ് വ്യക്തമാക്കി.

പരുക്കേറ്റ ജാനകിയെയും ബന്ധുവിനെയും ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

 

Continue Reading

kerala

വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്

തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ് തിരുവനന്തപുരം ജില്ലാ കോടതി ശിക്ഷിച്ചത്.

Published

on

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ് തിരുവനന്തപുരം ജില്ലാ കോടതി ശിക്ഷിച്ചത്.

2017 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. യുവതിയും കുടുംബവും എറണാകുളത്തേക്ക് യാത്ര പോയിരുന്ന സമയത്ത് കാര്‍ ഓടിച്ചയാളായിരുന്നു പ്രതി.

യാത്രയ്ക്ക് ശേഷം പ്രതി യുവതിയെ നിരന്തരം ശല്യം ചെയ്തതായും, ഇതിനെതിരെ യുവതി ഇയാളെ താക്കീത് ചെയ്തതായും കോടതിയില്‍ തെളിഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ആക്രമണശ്രമമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി കഠിന ശിക്ഷ വിധിച്ചത്.

 

Continue Reading

kerala

വളാഞ്ചേരി കാട്ടിപരിത്തി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; മദ്യവും കണക്കില്‍പെടാത്ത പണവും പിടിച്ചെടുത്തു

ഓഫീസില്‍ നിന്ന് 1,970 രൂപയും, വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 11,500 രൂപയുമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.

Published

on

മലപ്പുറം വളാഞ്ചേരി കാട്ടിപരിത്തി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ മദ്യവും കണക്കില്‍പെടാത്ത പണവും കണ്ടെത്തി. ഓഫീസില്‍ നിന്ന് 1,970 രൂപയും, വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 11,500 രൂപയുമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.

പണം ആരാണ് നല്‍കിയതെന്ന കാര്യം ഉള്‍പ്പെടെ വിജിലന്‍സ് വിശദമായി പരിശോധിച്ച് വരികയാണ്. കൂടാതെ, ഒരു ലിറ്റര്‍ മദ്യവും വില്ലേജ് ഓഫീസില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

രഹസ്യ വിവരങ്ങളുടെയും ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് വിജിലന്‍സ് അറിയിച്ചു.

 

Continue Reading

Trending