Connect with us

News

പ്രളയ സെസ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി; ഭൂരിപക്ഷം ഉല്‍പന്നങ്ങള്‍ക്കും വില കൂടും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സെസ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. ജി.എസ്.ടിയില്‍ 12, 18, 28 നികുതി നിരക്കുകളില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം എന്ന നിരക്കിലാവും സെസ് പിരിക്കുക. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവക്ക് 0.25 ശതമാനം നിരക്കില്‍ സെസ് പിരിക്കാനും നിര്‍ദേശമുണ്ട്.

സെസ് ഏര്‍പ്പെടുത്തുന്നതോടെ ഭൂരിഭാഗം ഉല്‍പന്നങ്ങള്‍ക്കും വില കൂടും. ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, കാറുകള്‍, സിമന്റ്, പ്ലൈവുഡ്, പെയിന്റ്, സ്വര്‍ണം, സോപ്പ്, ശീതളപാനീയം, മൊബൈല്‍ ഫോണുകള്‍, സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, കമ്പ്യൂട്ടര്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവക്കെല്ലാം വില കൂടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോടും ആശയങ്ങളോടും ഭയം; വി.ഡി സതീശന്‍

നെഹ്‌റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി.

Published

on

സംഘപരിവാറിന് ഗാന്ധിയന്‍ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്നും മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധമുണ്ടെന്നും വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ തീരുമാനം മോദി സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടു. നെഹ്‌റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന്‍ ശ്രമിച്ചു. കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്‍ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി.

ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യത്തിന്റെ ആത്മാവാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് ഗാന്ധിയുടെ സ്‌നേഹ രാഷ്ട്രീയമോ അദ്ദേഹം മുന്നോട്ട് വച്ച മൂല്യങ്ങളുടെ വ്യാപ്തിയോ മനസിലാകില്ല. രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു.

നെഹ്‌റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന്‍ ശ്രമിച്ചു. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്‍ക്കാര്‍ മറക്കരുത്.

രാജ്യത്തിന്റെ പട്ടിണി അകറ്റിയ, ഒരു വലിയ വിഭാഗം ജനതയെ പ്രത്യേകിച്ച് സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ച വിപ്ലവകരമായ തീരുമാനമായിരുന്നു ദേശീയ തൊഴിലുറപ്പ് പദ്ധതി. 2005 ല്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ ശ്രമം.

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാവിന്റെ പേര് വെട്ടിയാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിസ്മൃതിയിലാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കും. ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ തീരുമാനം മോദി സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണം.

Continue Reading

News

കഴുത്തിലെ കറുപ്പ് നിസാരമല്ല; ചില രോഗങ്ങളുടെ മുന്നറിയിപ്പാകാം

കഴുത്തിലോ ശരീരത്തിലെ മറ്റ് മടക്കുകളിലോ കാണുന്ന കറുപ്പ് നിസാരമായി തള്ളിക്കളയാതെ ശരിയായ പരിശോധനകളും വൈദ്യപരിശോധനയും നടത്തുന്നത് ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

Published

on

കഴുത്ത്, കക്ഷം, കൈകാല്‍ മുട്ടുകള്‍ തുടങ്ങിയ ശരീരത്തിലെ മടക്കുകളിലുണ്ടാകുന്ന കറുത്ത നിറം പലരും സാധാരണ ചര്‍മപ്രശ്‌നമായി അവഗണിക്കാറുണ്ട്. എന്നാല്‍ ഇത് അകന്തോസിസ് നിഗ്രിക്കന്‍സ് (Acanthosis Nigricans) എന്ന രോഗാവസ്ഥയുടെ ലക്ഷണമാകാനും ചില ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അകന്തോസിസ് നിഗ്രിക്കന്‍സ് സാധാരണയായി കഴുത്തിന്റെ മടക്കുകള്‍, കക്ഷം, കൈകാല്‍ മുട്ടുകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ചര്‍മം ഇരുണ്ട നിറത്തിലാകുകയും സ്പര്‍ശിക്കുമ്പോള്‍ അല്പം കട്ടിയുള്ളതും ചിലപ്പോള്‍ ചെറിയ കുരുക്കുകള്‍ പോലെയും തോന്നാം. ഈ അവസ്ഥ ക്രമേണ വര്‍ധിക്കുമ്പോള്‍ ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം കൂടുകയും അതിലൂടെ ടൈപ്പ്2 പ്രമേഹവും മെറ്റബോളിക് സിന്‍ഡ്രോമും രൂപപ്പെടാനുള്ള സാധ്യത ഉയരുകയും ചെയ്യുന്നു.

പ്രീഡയബറ്റിസും പ്രമേഹവുമായുള്ള ബന്ധം

ചര്‍മത്തിലെ ഈ ഇരുണ്ട നിറം ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് കൂടുതലായിരിക്കുന്നതിന്റെ സൂചനയായിരിക്കാം. 20 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവരില്‍, പ്രത്യേകിച്ച് ശരീരഭാരം കൂടുതലുള്ളവരില്‍, കഴുത്തിലും കൈമുട്ടുകളിലും ഇത്തരം കറുത്ത പാടുകള്‍ കൂടുതലായി കാണപ്പെടുന്നു. ഇത് പ്രീഡയബറ്റിസ് അവസ്ഥയിലേക്കുള്ള മുന്നറിയിപ്പായും കണക്കാക്കപ്പെടുന്നു.

പോഷകാഹാരക്കുറവും കാരണമാകാം

ചില സാഹചര്യങ്ങളില്‍, ചര്‍മത്തിന്റെ മടക്കുകളിലുണ്ടാകുന്ന ഇരുണ്ട നിറം വിറ്റാമിന്‍ ബി12ന്റെ കുറവ് മൂലമുള്ള ഹൈപ്പര്‍ പിഗ്മെന്‌റേഷനായിരിക്കാം. ഇത് മുഖം, കൈപ്പത്തികള്‍, ശരീരത്തിലെ മടക്കുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വ്യക്തമായി കാണപ്പെടുന്നു.

എപ്പോള്‍ ഡോക്ടറെ സമീപിക്കണം?

ചര്‍മത്തിലെ കറുപ്പ് വേഗത്തില്‍ പടരുക, കട്ടിയാവുക, ചൊറിച്ചില്‍ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. അപൂര്‍വമായി ചില കേസുകളില്‍ അകന്തോസിസ് നിഗ്രിക്കന്‍സ് ആന്തരിക കാന്‍സറുകളുമായി പ്രത്യേകിച്ച് ആമാശയ കാന്‍സറുമായി പോലും ബന്ധപ്പെടുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ കഴുത്തിലോ ശരീരത്തിലെ മറ്റ് മടക്കുകളിലോ കാണുന്ന കറുപ്പ് നിസാരമായി തള്ളിക്കളയാതെ ശരിയായ പരിശോധനകളും വൈദ്യപരിശോധനയും നടത്തുന്നത് ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു.

Continue Reading

kerala

ഓണ്‍ലൈന്‍ തട്ടിപ്പ് ; യൂട്യൂബറും ബിഗ്‌ബോസ് താരവുമായ ബ്ലെസ്‌ലി പിടിയില്‍

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലി കാക്കൂര്‍ പോലീസിന്റെ പിടിയിലായത്.

Published

on

കോഴിക്കോട്: യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് ബ്ലെസ്ലി കാക്കൂര്‍ പോലീസിന്റെ പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടത്തല്‍.

തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂള്‍ അക്കൗണ്ടുകള്‍ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസമായി ക്രൈംബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. സമാന തട്ടിപ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും നിരവധി പേരെ പിടികൂടാന്‍ ഉണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

Continue Reading

Trending