അമൃ്ത്സര്‍: ബാങ്കിന് മുന്നില്‍ മുന്നില്‍ തിക്കുംതിരക്കും കൂട്ടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ചു. പഞ്ചാബിലെ മന്‍സ ജില്ലയിലെ ബുധ്‌ലാഡ എച്ച്.ഡി.എഫ്.സി ബാങ്കിന് മുന്നിലാണ് സംഭവം. എന്നാല്‍ വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. പണം പിന്‍വലിക്കാന്‍ രാവിലെ മുതല്‍ വരിനിന്നവര്‍ ബാങ്കില്‍ പ്രവേശനം ലഭിക്കാത്തത്തിനെ തുടര്‍ന്ന് അക്രമാസക്തമാവുകയായിരുന്നു.

ഉന്തിലും തള്ളിലും ബാങ്കിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. മൂന്നു റൗണ്ട് വെടിയുതിര്‍ത്തതയാണ് വിവരം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അടുത്തിടെ ഉത്തര്‍പ്രദേശില്‍ വരിനിന്ന സ്ത്രീ ബാങ്കില്‍ പ്രസവിച്ചിരുന്നു. നവംബര്‍ എട്ടിലെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ജനത്തെ കാര്യമായി ബാധിച്ചുവെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. ഡിസംബര്‍ ആദ്യ വാരത്തില്‍ ശമ്പളം വാങ്ങാന്‍ ആളുകള്‍ എത്തുന്നതോടെ ബാങ്കില്‍ തിരക്ക് കൂടിയിട്ടുണ്ട്.

watch video: