Connect with us

india

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഹൈ വോള്‍ട്ടേജില്‍; രംഗത്തിറങ്ങി ദേശീയ നേതാക്കളും

വിമതനീക്കം ബി.ജെ.പിക്ക് തിരിച്ചടിയാകും: ഗെഹ്‌ലോട്ട്

Published

on

അഹമ്മദാബാദ്: ആദ്യ ഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഹൈ വോള്‍ട്ടേജില്‍. മൂന്ന് പ്രധാന കക്ഷികളുടേയും ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രചാരണ രംഗത്ത് സജീവമാണ്. ബി.ജെ.പിക്കായി മോദിയും അമിത് ഷായും നദ്ദയുമാണ് ക്യാമ്പയിന്‍ നയിക്കുന്നത്.

രാഹുലിനും സോണിയക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ അടക്കം നിരവധി നേതാക്കളെ കോണ്‍ഗ്രസും പ്രചാരണത്തിനിറക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി കെജ്‌രിവാളും സിസോദിയയും അടക്കമുള്ളവര്‍ ഗുജറാത്തില്‍ ക്യാമ്പു ചെയ്ത് പ്രചാരണം കൊഴുപ്പിക്കുകയാണ്.

ഡിസംബര്‍ ഒന്നിനാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ അഞ്ചിന് രണ്ടാം ഘട്ടവും എട്ടിന് വോട്ടെണ്ണലും നടക്കും. നേരത്തെ വിധിയെഴുത്ത് പൂര്‍ത്തിയാക്കിയ ഹിമാചല്‍ പ്രദേശിലും ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. അതേസമയം പ്രചാരണത്തിനായി അഹമ്മദാബാദിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ബി.ജെ.പിക്കെതിരെ ആ ഞ്ഞടിച്ചു. മോദിയുടേയും അമിത് ഷായുടേയും പാര്‍ട്ടി വല്ലാതെ മാറിപ്പോയെന്നും വിമത സ്വരം ബി.ജെ.പിയില്‍ വര്‍ധിച്ചു വരുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കും അമിത് ഷാക്കും എതിര്‍വാക്കില്ലാത്ത കാലം ബി.ജെ.പിയില്‍ കഴിഞ്ഞു. ഗുജറാത്തില്‍ 33 എം.എല്‍.എമാരെങ്കിലും പാര്‍ട്ടിക്കെതിരെ വിമത സ്വരം ഉയര്‍ത്തിയിട്ടുണ്ട്. വിമത സ്വരം ഉയര്‍ത്തിയ നേതാക്കളെ കൂട്ടത്തോടെ സസ്‌പെന്റു ചെയ്യേണ്ട ഗതികേടും ബി.ജെ.പിക്കുണ്ടാ യി- ഗെഹ്‌ലോട്ട് പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ 21 പേരാണ് ബി.ജെ.പിക്കെതിരെ വിമതരായി മത്സരിച്ചതെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അവധിക്കാല വിമാനടിക്കറ്റ് നിരക്ക്: പ്രവാസികളോടുള്ള നിലപാടില്‍ മാറ്റമില്ലാതെ എയര്‍ലൈനുകള്‍

സാധാരണ നിരക്കിനേക്കാള്‍ നാലിരട്ടിവരെയാണ് നിരക്ക്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഗള്‍ഫ് നാടുകളിലെ അവധിക്കാലത്ത് എയര്‍ലൈനുകള്‍ ഈടാക്കുന്ന അമിതനിരക്കില്‍ ഇക്കുറിയും മാറ്റമില്ല. ആറുമാസത്തോളം ഇനിയും ബാക്കിയുണ്ടെങ്കിലും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് വിവിധ എയര്‍ലൈനുകളുടെ വെബ്‌സൈറ്റുകളിലുള്ളത്. സാധാരണ നിരക്കിനേക്കാള്‍ നാലിരട്ടിവരെയാണ് നിരക്ക് കാണിക്കുന്നത്.

അമിതനിരക്കിനെതിരെ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി ശക്തമായ പ്രതിഷേധങ്ങളുണ്ടെങ്കിലും പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വരുന്നതോടെ അവധിക്കാലത്തെ ചൂഷണത്തിന് അറുതി വരുമെന്ന് കരുതിയിരുന്നുവെങ്കിലും പഴയരീതി തന്നെ തുടരുന്ന അവസ്ഥയാണുണ്ടായത്.

ആറുമാസം മുമ്പ് ടിക്കറ്റെടുത്താല്‍ നിരക്ക കുറഞ്ഞുകിട്ടുമെന്ന് കരുതി കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധിപേര്‍ വെബ്‌സൈറ്റുകളില്‍ നിരക്ക് നോക്കിയിരിക്കുകയാണ്. എന്നാല്‍ വിവിധ എയര്‍ലൈനുകളുടെ ടിക്കറ്റ് നിരക്ക് നിലവില്‍ നാല്‍പ്പതിനായിരവും അമ്പതിനായിരവുമൊക്കെയാണ്.

ജൂണ്‍ അവസാനം മുതല്‍ ജൂലൈ പകുതിവരെയാണ് സ്‌കൂള്‍ അവധിക്കാലം ചെലവഴിക്കാന്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. ഈ സമയത്താണ് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നിരക്കുമായി എയര്‍ലൈനുകള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത്. നാലംഗ കുടുംബം നാട്ടില്‍ പോയിവരുന്നതിന് രണ്ടുലക്ഷത്തിലധികം രൂപ വേണമെന്നതാണ് മുന്‍കാലങ്ങളില്‍ പലരുടെയും അനുഭവം.

സാധാരണക്കാരും ചെറിയ വേതനത്തിന് തൊഴിലെടുക്കുന്നവര്‍ക്കും മാസങ്ങള്‍ക്കുമുമ്പ് ടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ഭദ്രതയില്ല എന്നതാണ് നേര്. എങ്കിലും നിരക്ക് കുറവില്‍ കിട്ടുകയാണെങ്കില്‍ കടം വാങ്ങിയെങ്കിലും ടിക്കറ്റെടുക്കാമെന്നാണ് പലരും കരുതുന്നത്. പക്ഷെ നിരക്ക് തീരെ കുറയുന്നില്ലെന്നത് ഇത്തരക്കാരെ പ്രയാസത്തിലാക്കുന്നു.

വിദേശ എയര്‍ലൈകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എയര്‍ലൈനുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും അവധിക്കാലത്ത് കാര്യമായ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല.

Continue Reading

india

2019 മുതല്‍ മോദി നടത്തിയത് 21 വിദേശ യാത്ര; ചെലവ് 22.76 കോടി

2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് 21 വിദേശയാത്രകളെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരന്‍

Published

on

2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത് 21 വിദേശയാത്രകളെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചു. ഇതിനായി 22.76 കോടി രൂപ ചെലവഴിച്ചെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രപതി 8 വിദേശയാത്രകള്‍ ആണ് നടത്തിയത്. ഇതിനായി 6.24കോടി രൂപയും ചിലവഴിച്ചു. വിദേശകാര്യ മന്ത്രി 86 യാത്രകളാണ് നടത്തിയിരിക്കുന്നത്.

 

 

Continue Reading

india

വെട്ടിലാക്കി കേന്ദ്ര ബജറ്റ്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും മദ്രസാ ധനസഹായവും വെട്ടിക്കുറച്ച് കേന്ദ്ര ബജറ്റ്

365 കോടി 44 കോടിയായി; 160 കോടി 10 കോടിയും

Published

on

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും മദ്രസാന്യൂനപക്ഷ സ്ഥാപന ധനസഹായവും കുത്തനെ വെട്ടിച്ചുരുക്കി. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 87 ശതമാനവും മദ്രസാ ന്യൂനപക്ഷ സ്ഥാപന ഫണ്ടില്‍ 93 ശതമാനവുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആകെ വിഹിതവും കുറച്ച് 38 ശതമാനമാക്കി ചുരുക്കിയിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള പ്രൊഫഷനല്‍ടെക്‌നിക്കല്‍ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിവന്നിരുന്ന 365 കോടി രൂപ സ്‌കോളര്‍ഷിപ്പില്‍ നിന്നും 44 കോടിയായാണ് കുറച്ചിരിക്കുന്നത്.

മദ്രസകള്‍ക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വകയിരുത്തിയ കേന്ദ്ര ധനസഹായത്തില്‍ നിന്നും ഇത്തവണ 160കോടിയില്‍ നിന്ന് 10 കോടി രൂപയാക്കിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഫണ്ടും വലിയ തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ 1,425 കോടി വകയിരുത്തിയത് ഇത്തവണ 992 കോടിയാക്കി.

നേരത്തേ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണം നടത്തുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിവന്നിരുന്ന മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ്(മാന്‍ഫ്) നിര്‍ത്തലാക്കിയതും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് യോഗ്യതയില്‍ ഭേദഗതി വരുത്തി ഒന്‍പത്, പത്ത് ക്ലാസുകാര്‍ക്കു മാത്രമാക്കി ചുരുക്കിയതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Continue Reading

Trending