india
ഡല്‍ഹിയിലെ തോക്കു ചൂണ്ടി കവര്‍ച്ച; അഞ്ച് പേരെ പിടികൂടാന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് 1600 പേരെ
രണ്ടു ലക്ഷം രൂപയുടെ കവര്‍ച്ചയാണ് നടന്നത്.
ന്യൂഡല്‍ഹി: സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ അഞ്ചു കവര്‍ച്ചക്കാരെ പിടികൂടുന്നതിന് 1600 ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി പ്രഗതി മൈതാന്‍ തുരങ്കത്തില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചാ കേസിലെ പ്രതിയെ കണ്ടെത്തുന്നതിനാണ് ഇത്രയും ആളുകളെ കസ്റ്റഡിയിലെടുത്തത്.
രണ്ടു ലക്ഷം രൂപയുടെ കവര്‍ച്ചയാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടായിരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. രാജ്യ തലസ്ഥാനത്തെ നിയമസംരക്ഷണം സംബന്ധിച്ച് വിവാദമുയര്‍ന്നതോടെയാണ് പെട്ടെന്നു പ്രതിയെ പിടിക്കുന്നതിനായി പൊലീസ് ഇത്തരത്തില്‍ കസ്റ്റഡി നാടകം അരങ്ങേറിയത്.
ഡെലിവറി ഏജന്റായ പട്ടേല്‍ സാജന്‍ കുമാറും സുഹൃത്ത് ജിഗര്‍ പട്ടേലും ടാക്‌സിയില്‍ ഗുരുഗ്രാമിലേക്ക യാത്ര ചെയ്യുന്നതിനിടെ നാലംഗ സംഘം ബൈക്കിലെത്തി ഇവരെ തടയുകയായിരുന്നു. തോക്ക് ചൂണ്ടി സാജന്‍ കുമാറില്‍ നിന്ന് പണമടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു. 1.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ന്യൂഡല്‍ഹിയെ സരായ് കാലെ ഖാനും നോയിഡയുമായും ബന്ധിപ്പിക്കുന്നു, ഇത് ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രാജ്യതലസ്ഥാനത്തെ തിരക്കേറിയ അണ്ടര്‍പാസില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്താനുള്ള കുറ്റവാളികളുടെ ധൈര്യം ഡല്‍ഹിയുടെ ക്രമസമാധാനപാലനം എത്രത്തോളമുണ്ടെന്നതിന് തെളിവാണ്. കവര്‍ച്ച പുറംലോകം അറിഞ്ഞതോടെ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുറവിളി ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് 1600-ഓളം ആളുകളെ ഡ ല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
india
ഉത്തരേന്ത്യയില്‍ പുകമഞ്ഞും മലിനീകരണവും; 300ലധികം വിമാന സര്‍വീസുകള്‍ വൈകി, ഗതാഗതവും തടസ്സപ്പെട്ടു
പല ഇടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിനടുത്തായി കുറഞ്ഞു
ഡല്‍ഹി: ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങള്‍ കനത്ത പുകമഞ്ഞിലും കടുത്ത ശൈത്യത്തിലും വലഞ്ഞു. രാവിലെ രൂപപ്പെട്ട കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പല ഇടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിനടുത്തായി കുറഞ്ഞു. ഇതോടെ ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് തുടങ്ങിയവയുടെ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചു.
ഡല്‍ഹി വിമാനത്താവളത്തില്‍ 300ലധികം വിമാന സര്‍വീസുകള്‍ വൈകിയതായും 40 വിമാനങ്ങള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വിമാനത്തിനും മറ്റ് നിരവധി ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും മൂടല്‍മഞ്ഞ് മൂലം തടസ്സം നേരിട്ടു. യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ നിര്‍ദേശം നല്‍കി.
അതേസമയം ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (AQI) 150ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണത്തിനൊപ്പം കടുത്ത ശൈത്യവും ചേര്‍ന്നതാണ് ഉത്തരേന്ത്യയില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.
സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 50 ശതമാനം പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യണമെന്ന് നിര്‍ദേശിച്ചു. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചു. അടുത്ത ദിവസങ്ങളിലും മൂടല്‍മഞ്ഞും മലിനീകരണവും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
india
ബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
ബി.ജെ.പി എം.എൽ.എയുടെ ഇടപെടലുകളും കുത്തിത്തിരിപ്പുകളും ലോക്കൽ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും കടന്നുകയറ്റവുമാണ് പദ്ധതിയെ ഗുരുതര പ്രതിസന്ധിയിലാക്കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചു.
ജമ്മു–കശ്മീരിലെ കിഷ്ത്വർ ജില്ലയിൽ നടപ്പാക്കുന്ന 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കരാർ ഏറ്റെടുത്ത ഹൈദ്രാബാദ് ആസ്ഥാനമായ മേഘ എൻജീനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. ബി.ജെ.പി എം.എൽ.എയുടെ ഇടപെടലുകളും കുത്തിത്തിരിപ്പുകളും ലോക്കൽ നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും കടന്നുകയറ്റവുമാണ് പദ്ധതിയെ ഗുരുതര പ്രതിസന്ധിയിലാക്കിയതെന്ന് കമ്പനി ഉന്നത ഉദ്യോഗസ്ഥർ ആരോപിച്ചു.
3700 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതി 2026ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ പദ്ധതി രണ്ടുവർഷം പിന്നിലായതായി കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഹർപാൽ സിങ് പറഞ്ഞു. ബി.ജെ.പി എം.എൽ.എ ഷഗുൺ പരിഹാറും സംഘവുമാണ് പദ്ധതിക്ക് പ്രധാന ഭീഷണിയെന്ന് അദ്ദേഹം ആരോപിച്ചു. 2022ൽ സർക്കാരുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും എം.എൽ.എയുടെ അനുയായികളും പ്രാദേശിക പാർട്ടി പ്രവർത്തകരും കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.
ഇതിനൊപ്പം, തെരഞ്ഞെടുപ്പിന് ശേഷം എം.എൽ.എ സ്വന്തം ആളുകളെ ജോലിക്ക് എടുക്കണമെന്ന് നിർബന്ധിക്കുന്നതായും കമ്പനി ആരോപിച്ചു. ഇതിന്റെ ഭാഗമായി തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുകയും തൊഴിലാളികളെ മർദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് ചിലരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും, തുടർന്ന് കമ്പനിയ്ക്കെതിരെ ഭീഷണികൾ വർധിച്ചതായും കമ്പനി ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സാഹചര്യത്തിൽ പദ്ധതി 2028ലാണ് പൂർത്തിയാക്കാൻ കഴിയുക. ഇത്തരത്തിലുള്ള ഇടപെടലുകൾ തുടർന്നാൽ പദ്ധതി വീണ്ടും വൈകുകയോ പൂർണമായി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്യുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
പദ്ധതിക്കായി നിയമിച്ച 1434 തൊഴിലാളികളിൽ 960 പേർ കിഷ്ത്വർ ജില്ലയിൽ നിന്നുള്ളവരും 220 പേർ സമീപത്തെ ദോഡ ജില്ലയിൽ നിന്നുള്ളവരുമാണെന്നും, എന്നാൽ ഇവരിൽ പകുതിയിലധികം പേർക്ക് ആവശ്യമായ തൊഴിൽപരിചയം ഇല്ലെന്നും കമ്പനി വ്യക്തമാക്കി.
രാജ്യത്തിന് അതിപ്രാധാന്യമുള്ള പദ്ധതിയാണിതെന്നും, രാഷ്ട്രീയ വൈരാഗ്യങ്ങളിൽ നിന്ന് ഇതിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ അധികാരികളെ കമ്പനി അറിയിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
india
‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala3 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india20 hours ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
kerala3 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india19 hours agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
