ഡല്‍ഹി: ഹാദിയയെ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ വാദം കോടതി തളളികൊണ്ട് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുന്നു. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നാണ് എന്‍ഐഎും ഹാദിയയുടെ അച്ഛന്‍ അശോകനും കോടതിയോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം തള്ളികൊണ്ടാണ് ഹാദിയയെ കേള്‍ക്കാന്‍ കോടതി തയ്യാറായത്.

ഹാദിയ മലയാളിത്തിലാണ് സംസാരിക്കുന്നത്. വിവിര്‍ത്തകനെ ഉപയോഗിച്ചാണ് ഹാദിയയെ കോടതി കേള്‍ക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.

തുറന്ന കോടതിയില്‍ വാദം കേള്‍ക്കരുതെന്ന് അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു. ജെഫിന്‍ ജെഹാന്‍ ഐഎസ് ബന്ധമുണ്ട്്. സത്യസരണിയില്‍ മതമാറ്റങ്ങള്‍ നടക്കുന്നു. കേസിന് വര്‍ഗീയ മാനങ്ങളുണ്ട്. തുടങ്ങി നിരവധി ആരോപണങ്ങളാണ് അഭിഭാഷകന്‍ മുന്നോട്ട് വെക്കുന്നത്.

എന്നാല്‍ ഹാദിയയെ കേള്‍ക്കണമെന്ന് ശെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കബില്‍ സിബില്‍ ആവിശ്യപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തിന് വര്‍ഗീയ മാനം നല്‍കരുതെന്നും കബില്‍ സിബില്‍ പറഞ്ഞു.

മതംമാറ്റ വിവാഹത്തില്‍ നിലപാട് അറിയിക്കാനായിരുന്നു ഇന്ന് സുപ്രിം കോടതിയിലെത്തിയത്. ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാനും കോടതിയില്‍ എത്തിയിരുന്നു. ഷെഫിന്‍ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ ഇതുവരെയുള്ള നിലപാട്. അടച്ചിട്ട മുറിയില്‍ വാദംകേള്‍ക്കണമെന്ന് ഹാദിയയുടെ അച്ഛനും എന്‍ഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഐ.എ അന്വേഷണസംഘം മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി പരിശോധിക്കും.

മൂന്നുമണിക്കാണ് സുപ്രീം കോടതിയില്‍ വാദം തുടങ്ങിയത്. ഹാദിയയ്ക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഷെഫിന്‍ ജഹാനൊപ്പം പോകണമെന്ന നിലപാട് ഡല്‍ഹിക്ക് പുറപ്പെടും മുന്‍പ് തന്നെ ഹാദിയ വ്യക്തമാക്കിയിരുന്നു. കോടതി എന്ത് നിലപാട് എടുക്കും എന്നതാണ് പ്രധാനചോദ്യം.

ഹാദിയയെ കേട്ട ശേഷം അച്ഛന്‍ അശോകന്റെയും എന്‍.ഐ.എയുടെയും വാദം കോടതി കേള്‍ക്കും. അതിന് ശേഷമാകും അന്തിമതീരുമാനം. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയന്ന ചോദ്യത്തിന് സുപ്രീംകോടതി വിധി ഉത്തരമാകും.

ഹാദിയക്കേസില്‍ അത്യപൂര്‍വ നടപടികളാണ് സുപ്രീംകോടതിയില്‍ നടക്കുക. അപൂര്‍വമായി മാത്രമേ കക്ഷികളെ വിളിച്ചുവരുത്തി അവരുടെ നിലപാട് ആരായുന്ന നടപടി കോടതി എടുക്കാറുളളു. ദേശീയശ്രദ്ധ ആകര്‍ഷിച്ച ഹാദിയക്കേസില്‍ കോടതി എന്തുനിലപാട് സ്വീകരിക്കുന്നു എന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്.
ഡല്‍ഹി