Connect with us

Video Stories

ഇഷ്ടപ്പെട്ടവരെ കാണാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും ലഭിച്ചില്ലെന്ന് ഹാദിയ

Published

on

 

സേലം: സ്വാതന്ത്ര്യം കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് ഹാദിയ. താന്‍ കോടതിയോട് സ്വാതന്ത്ര്യമാണ് ആവശ്യപ്പെട്ടത്. എനിക്ക് എന്റെ ഭര്‍ത്താവിനെ കാണണം. പക്ഷേ താന്‍ ഇപ്പോഴും സ്വതന്ത്രയല്ലെന്നതാണ് വസ്തുതയെന്നും ഹാദിയ പറഞ്ഞു.
എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ലഭിക്കുന്ന അടിസ്ഥാനപരമായ അവകാശങ്ങളാണ് താന്‍ ആവശ്യപ്പെടുന്നത്. ഇതിന് ജാതിയുടേയോ, രാഷ്ട്രീയത്തിന്റെയോ ബന്ധമില്ല. പഠിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. തനിക്ക് പ്രിയപ്പെട്ടവരെ കാണുകയും സംസാരിക്കുകയും വേണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രമേ സേലത്ത് എത്തിയിട്ടുള്ളൂ, കോളജില്‍ എന്തൊക്കെ നിബന്ധനകളാണുള്ളതെന്ന് ഇപ്പോള്‍ അറിയില്ലെന്നും കോളജ് തടവറയാണോ എന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാനാവൂ. ഷെഫിന്‍ ജഹാന്‍ തന്റെ ഭാര്‍ത്താവാണോ അല്ലെന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ല. അദ്ദേഹത്തെ കാണാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും ഹാദിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ മാനസിക നില മോശമാണെന്നു പറയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ പരിശോധന നടത്താമെന്നും ഹാദിയ പറഞ്ഞു. വീട്ടില്‍ കഴിഞ്ഞ സമയത്ത് പഴയ വിശ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നു. ഇതിനായി ശിവശക്തി യോഗ സെന്ററില്‍ നിന്നു കൗണ്‍സിലിങ്ങിനായി ചിലര്‍ വന്നു. പഴയ വിശ്വാസത്തിലേക്ക് തിരിച്ചു വന്നുവെന്ന് വ്യക്തമാക്കി വാര്‍ത്താ സമ്മേളനം നടത്താന്‍ അവര്‍ ആവശ്യപ്പെട്ടതായും കൗണ്‍സിലിങ്ങിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചെന്നും ഹാദിയ പറഞ്ഞു.
അതേ സമയം ഹാദിയയെ കാണാന്‍ പിതാവ് അശോകനെ മാത്രമേ അനുവദിക്കൂവെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്ന ശിവരാജ് ഹോമിയോപതിക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ജി കണ്ണന്‍ ഇന്നലെ നിലപാട് മാറ്റി. കോടതി ഉത്തരവ് വായിച്ചൂവെന്നും ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ അനുവദിക്കുമെന്നു പറഞ്ഞ അദ്ദേഹം ഹാദിയക്ക് ആവശ്യമുള്ള ആരെ കാണാനും അനുവദിക്കുമെന്നും വ്യക്തമാക്കി.

kerala

കേരള സര്‍വകലാശാല: രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല

Published

on

തിരുവനന്തപുരം കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ നീക്കി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന്‍ ചുമതല ഒഴിയും.

രജിസ്ട്രാര്‍ ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വകലാശാല സെനറ്റ് ഹാളിലെ വിവാദപരിപാടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രജിസ്ട്രാര്‍ നിയമനത്തിലെ പ്രതിസന്ധിക്ക് തുടക്കമായത്.

ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്ന് മുന്‍ രജിസ്ട്രാര്‍ മോഹനന്‍ കുന്നുമ്മലിനെ സസ്പെന്‍ഡ് ചെയ്തതോടെ, അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പനെയാണ് വിസി താല്‍ക്കാലികമായി നിയമിച്ചത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അനില്‍കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടും തുടര്‍ നടപടി നടന്നിരുന്നില്ല.

Continue Reading

Video Stories

നെഹ്‌റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്

Published

on

നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

പള്ളാത്തുരുത്തി ക്ലബ്ബ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. അനുവദനീയതിലധികം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചിലുകാരെ ഉപയോഗിച്ചുവെന്നതും, തടിത്തുഴ, ഫൈബര്‍ തുഴ തുടങ്ങിയവ ചട്ടവിരുദ്ധമായി വിനിയോഗിച്ചതുമാണ് പ്രധാന ആരോപണങ്ങള്‍.

ജില്ലാ ഭരണകൂടത്തിന് ഇതുവരെ പത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് വ്യക്തമാക്കി. പരാതികള്‍ എല്ലാം പരിശോധിച്ച് ഓണത്തിന് ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ഫലം വൈകുന്നത് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Continue Reading

Video Stories

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു.

Published

on

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രളയ സമാനമായ സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യമുന നദിയിലെ ജലനിരപ്പ് അപകടനിലയില്‍ മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കും. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ 29 പേര്‍ മരിച്ചു. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending