കവച്ചക്കാരുടെ അടിയേറ്റ ഇന്ത്യക്കാരന്റെ കാഴ്ച നഷ്ടപ്പെട്ടു
ന്യൂയോര്‍ക്ക്: യുഎസിലെ മിസിസിപ്പിയില്‍ മോഷ്ടാവിന്റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. വീടിന് മുന്‍പില്‍ ച്ചാണ് 21കാരന്‍ കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പു കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് വിദ്യാര്‍ത്ഥി സന്ദീപ് സിങ് കൊല്ലപ്പെട്ടിരുന്നു. കവര്‍ച്ചാ സംഘങ്ങളാണ് ഇരു സംഭവങ്ങളുടെയും പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സന്ദീപ് മറ്റു രണ്ട് പേര്‍ക്കൊപ്പം വീടിനു പുറത്തു നില്‍ക്കുമ്പോഴാണ് മുഖം മൂടി ധരിച്ചെത്തിയ ആയുധധാരികള്‍ പണവും മൊബൈലും തട്ടിയെടുത്തത്. തടയാന്‍ ശ്രമിച്ച സന്ദീപിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മിസിസിപ്പിയിലെ ജാക്‌സണ്‍ സിറ്റിലിലാണ് സംഭവം. ഈ വര്‍ഷം ജാക്‌സണ്‍ സിറ്റിയില്‍ 58 കൊലപാതകങ്ങള്‍ നടന്നതായി പൊലീസ് വ്യക്തമാക്കി. ന്യൂസിലന്റില്‍ കവച്ചക്കാരുടെ ആക്രമണത്തില്‍ ഇന്ത്യക്കാരന്റെ കാഴ്ച നഷ്ടപ്പെട്ടു. അജിത് സിങ് (58) ആണ് അക്രമത്തിന് ഇരയായത്. ഹാമിള്‍ട്ടനിലെ ഡെയറി സ്ഥാപനത്തില്‍ വച്ച് നാലു പേര്‍ അജിത് സിങിനെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈകള്‍ക്കും പരിക്കേറ്റ അജിതിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റ് ഒരു കണ്ണിന്റെ കാ്‌ഴ്ച പൂര്‍ണമായി നഷ്ടപെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു.