More
‘ഞാന്‍ ഇവിടെ ഹാപ്പിയാണ്’; ഹാദിയ

സേലം: കോളേജില്‍ സന്തോഷവതിയാണെന്ന് സുപ്രീംകോടതി ഉത്തരവുപ്രകാരം തുടര്‍പഠനത്തിനായി സേലത്തെ കോളേജിലെത്തിയ ഹാദിയയുടെ പ്രതികരണം. മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച ഹാദിയ താനിവിടെ ഹാപ്പിയാണെന്ന് അശോകനോട് പറഞ്ഞതായാണ് വിവരം. കോളേജ് പ്രിന്‍സിപ്പല്‍ ജി.കണ്ണന്റെ ഫോണില്‍ നിന്നാണ് ഹാദിയ മാതാപിതാക്കളേയും ഷെഫിന്‍ ജഹാനേയും വിളിച്ചത്.
‘ഞാന്‍ ഇവിടെ ഹാപ്പിയാണ്. കോളേജിലും ഹോസ്റ്റലിലും. ഇവിടെ എല്ലാവരും എന്നെ വേണ്ടപോലെ നോക്കുന്നുണ്ടെന്നും ഹാദിയ അശോകനോട് പറഞ്ഞു. കോളേജില്‍ കുഴപ്പമില്ലെന്നും ഹൗസ് സര്‍ജന്‍സി ചെയ്യുകയാണെന്നും ഹാദിയ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ഹാദിയയുടെ കയ്യില്‍ മൊബൈല്‍ ഫോണില്ല. ആവശ്യമുള്ളവരെ വിളിക്കാന്‍ കോളേജിലേയും ഹോസ്റ്റലിലേയും ഫോണുകള്‍ ഉപയോഗിക്കാം. വ്യാഴാഴ്ച്ചയാണ് പ്രിന്‍സിപ്പാലിന്റെ ഫോണില്‍ നിന്ന് മാതാപിതാക്കളെ വിളിക്കുന്നത്. മലയാളത്തിലാണ് സംസാരിച്ചതെന്നും സൗഹാര്‍ദ്ദപരമായിരുന്നു സംസാരമെന്നും പ്രിന്‍സിപ്പാല്‍ പറയുന്നു. പഠനവുമായി ബന്ധപ്പെട്ടുള്ള ഒൗദ്യോഗിക നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എം.ജി.ആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് കോളേജ് അധികൃതര്‍ അറിയിപ്പുനല്‍കിയിട്ടുണ്ട്. ഇതിന് മറുപടി വന്നാല്‍ മാത്രമേ ഹൗസ് സര്‍ജന്‍സിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
കോളേജിലെത്തിയ ഹാദിയ മാധ്യമങ്ങളെ കണ്ടതിനെതിരെ അശോകന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ജെഫിന്‍ ജഹാനെ കാണുന്നതിനെതിരെയും അശോകന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം, ഹാദിയ കേസില്‍ സംസ്ഥാനത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയെ മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് വി.ഗിരി നിലപാടെടുത്തിരുന്നത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വി.ഗിരിയെ മാറ്റുന്നതിനുള്ള തീരുമാനം. ഈ തീരുമാനം ഉടന്‍തന്നെ സര്‍ക്കാര്‍ കൈക്കൊള്ളും. കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ എന്‍.ഐ.എ രേഖകള്‍ കൂടി പരിഗണിക്കണമെന്നായിരുന്നു ഗിരിയുടെ ഭാഗം. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സിപി.എം കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു. വിഗിരിയുടെ തുടക്കം മുതലുള്ള നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അട്ടിമറിക്കുന്നതായിരുന്നുവെന്നാണ് വിലയിരുത്തല്‍. സംസ്ഥാനനേതൃത്വവും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ, എന്‍,ഐ.എ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചപ്പോഴും സംസ്ഥാനം എതിര്‍ത്തിരുന്നു. പിന്നീടാണ് കഴിഞ്ഞ 27ന് ഹാദിയയെ ഹാജരാക്കിയപ്പോള്‍ വി ഗിരിയുടെ വിവാദ വാദം ഉണ്ടാവുന്നത്.
kerala
‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്