റിയാദ്: ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചവരില്‍ ആയിരത്തോളം വരുന്ന മലയാളികളും. ഇന്ത്യക്കാരില്‍ ബഹുഭൂരിഭാഗവും മലയാളികളായിരുന്നു. സൗദിയിലുള്ള മൊത്തം വിദേശികളില്‍ 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 25000ത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തിയത്. സൗദി പൗരന്മാരും വിദേശികളുമായി മൊത്തം ഹജ്ജ് നിര്‍വഹിച്ചവരുടെ എണ്ണം 58,518 ആണ്. ഇതില്‍ 25,702 സ്ത്രീകളാണ്.

സൗദി തീര്‍ത്ഥാടകരുടെ മൊത്തം എണ്ണം 33,000. ബാക്കിയെല്ലാം വിദേശികളാണ്.