പാലക്കാട് അച്ഛനും മകളും കിണറ്റില്‍ വീണു മരിച്ചു. കിണറ്റില്‍ വീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും അപകടത്തില്‍ പെടുകയായിരുന്നു. കൊഴിഞ്ഞാംപാറക്കടുത്തുള്ള നടുപ്പുണിയില്‍ ധര്‍മലിംഗം, മകള്‍ ഗായത്രി (22) എന്നിവരാണ് മരിച്ചത്.

ഗായത്തിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇരുവരുടെയും മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.