ഗുജറാത്ത് വിധി പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് പാടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ബി.ജെ.പി സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരെ വാടകയ്ക്കെടുത്താണ് ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയതെന്ന് ഹര്‍ദിക് പട്ടേല്‍ തന്റെ ട്വിറ്ററിലൂടെ ആരോപിച്ചു. 4000 ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. അതിന് അഹമ്മദാബാദിലെ കമ്പനിയില്‍ നിന്നും 140 സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരെയാണ് ബി.ജെ.പി വാടകയ്ക്കെടുത്തതെന്നും ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു. ‘വൈസ്നഗര്‍, രത്നാപുര്‍, വാവ് എന്നിവടങ്ങളിലും പല പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇ.വി.എം മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ട്’- അദ്ദേഹം ആരോപിച്ചു.

എ.ടി.എം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ വോട്ടിങ് മെഷീന്‍ ചോര്‍ത്തുക എന്നത് അസംഭവ്യമല്ലാത്ത കാര്യമൊന്നുമല്ല.ഈ വിഷയത്തില്‍ ജില്ലാ കളക്ടര്‍ മറുപടി പറയണമെന്നും ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.