ഛണ്ഡിഗഡ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ 25കാരി കൂട്ടബലാത്സംഗത്തിനിരയായി. ക്രൂര മര്‍ദനത്തില്‍ തലയിലടക്കം ഗുരുതര പരിക്കേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മണിക്കൂറുകള്‍ക്കകം പ്രതികളെ മുഴുവന്‍ പിടികൂടിയതായി പൊലീസ് പറഞ്ഞു. ബിഹാര്‍ സ്വദേശികളായ നാലുപേരാണ് പിടിയിലായത്. പിടിയിലായവരില്‍ മൂന്നുപേര്‍ ഫുഡ് ഡെലിവറി സര്‍വീസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്.

സിക്കന്ദര്‍പൂര്‍ മെട്രോ സ്‌റ്റേഷന് സമീപത്തുവെച്ചാണ് യുവതി ആക്രമണത്തിനിരയായത്. യുവതിയുടെ നിലവിളി കേട്ട് സമീപത്തെ സുരക്ഷാ ഉദ്യോഗസ്ഥനെത്തിയാണ് പൊലീസിനെ വിവരമറിയിച്ചത്.