Connect with us

kerala

വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ

വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Published

on

ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ 4 വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു. ഇന്നലെ ജനങ്ങൾ ജില്ലാ ഭരണകൂട പ്രതിനിധകളെ വളഞ്ഞപ്പോൾ മാത്രമാണ് മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും പ്രതിനിധികൾ ആരോപിക്കുന്നു.

ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.

kerala

ട്രെയിന്‍ യാത്രികയെ തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസ്; പ്രതി അറസ്റ്റില്‍

തൃശൂര്‍ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

Published

on

തൃശൂര്‍ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് പോലീസ് ഇയാളെ പിടിക്കൂടിയത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചണ്ഡിഗഢ് കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന തൃശൂര്‍ സ്വദേശിയായ 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. കവര്‍ച്ചക്കു ശേഷം ഓടുന്ന ട്രെയിനില്‍ രക്ഷപ്പെട്ട് പ്രതി മറ്റൊരു ട്രയിനിലേക്ക് ഓടിക്കയറുകയാണ് ചെയ്യ്തത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മഹാരാഷ്ട്രയിലെ പന്‍വേലില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേരള പൊലീസും റെയില്‍വേ പൊലീസും അടങ്ങുന്ന പതിനേഴംഗ അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തി പ്രതിയെ പിടിക്കൂടുകയായിരുന്നു. പ്രതിയുമായി കൂടുതല്‍ തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

Published

on

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഇടുക്കി ബൈസണ്‍വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ (58) കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കോട്ടയം കിടുങ്ങൂരില്‍ രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നതാണ് പ്രാഥമിക നിഗമനം. കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 75,000 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ വില 70 രൂപ കുറഞ്ഞ് 9375 രൂപയായി.

ആഗോളവിപണിയിലും തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞു. സ്‌പോട്ട് ഗോള്‍ഡ് വില 0.7 ശതമാനം ഇടിഞ്ഞ് 3,376.67 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയിലും ഇടിവുണ്ടായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് 3,439.70 ഡോളറായി ഇടിഞ്ഞിട്ടുണ്ട്.

Continue Reading

Trending