Connect with us

india

ഒരു വർഷത്തിനിടെ ഇലക്ടോറൽ ബോണ്ട് വഴി ബിജെപിക്ക് കിട്ടിയത് 1300 കോടി

ഈ വര്‍ഷം ബിജെപിക്ക് ആകെ ലഭിച്ച സംഭാവന 2120 കോടി രൂപയാണ്. ഇതില്‍ 61 ശതമാനവും കിട്ടിയത് ഇലക്ടോറല്‍ ബോണ്ട് വഴിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ ബിജെപി നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

2022-23 വര്‍ഷത്തില്‍ ബിജെപിക്ക് ഇലക്ടോറല്‍ ബോണ്ട് വഴി ലഭിച്ച സംഭാവന 1294 കോടി രൂപ. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 7 മടങ്ങ് കൂടുതല്‍ തുകയാണ് ഭരണകക്ഷിക്ക് ലഭിച്ചത്. ഈ വര്‍ഷം ബിജെപിക്ക് ആകെ ലഭിച്ച സംഭാവന 2120 കോടി രൂപയാണ്. ഇതില്‍ 61 ശതമാനവും കിട്ടിയത് ഇലക്ടോറല്‍ ബോണ്ട് വഴിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ ബിജെപി നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1775 കോടി രൂപയാണ് സംഭാവനയിനത്തില്‍ ലഭിച്ചത്. ആകെ വരുമാനം 2360.8 കോടി രൂപ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1917 കോടി രൂപ മാത്രമായിരുന്നു.

2022-23 വര്‍ഷത്തില്‍ 171 കോടി രൂപ മാത്രമാണ് ഇലക്ടോറല്‍ ബോണ്ട് വഴി കോണ്‍ഗ്രസിന് കിട്ടിയത്. 2021-22ല്‍ ഇത് 236 കോടി രൂപയായിരുന്നു. കോണ്‍ഗ്രസിന്റെ ആകെ വരുമാനം 452 കോടി രൂപ. അംഗീകൃത സംസ്ഥാന പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിക്ക് ബോണ്ടുകള്‍ വഴി 3.2 കോടി രൂപ ലഭിച്ചു. മുന്‍ വര്‍ഷം ഇതു ലഭിച്ചിരുന്നില്ല. മറ്റൊരു സംസ്ഥാന കക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിക്ക് 34 കോടി രൂപയാണ് ബോണ്ട് വഴി കിട്ടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണിത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പലിശയിനത്തില്‍ മാത്രം 237 കോടി രൂപ ബിജെപിയുടെ അക്കൗണ്ടിലെത്തി. മുന്‍ വര്‍ഷം ഇത് 135 കോടിയാരുന്നു. ഹെലികോപ്ടര്‍, എയര്‍ക്രാഫ്റ്റ് ഇനത്തില്‍ 78.2 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. മുന്‍ വര്‍ഷം ഇത് 117.4 കോടി രൂപയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായമായി 76.5 കോടി രൂപയാണ് അനുദവിച്ചത്. മുന്‍ വര്‍ഷം ഇത് 146.4 കോടിയായിരുന്നു.

2022-23 വര്‍ഷത്തില്‍ രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇലക്ടോറല്‍ ബോണ്ട് വഴി ആകെ സംഭാവനയായി ലഭിച്ചത് 2800 കോടി രൂപയാണ്. ഇതില്‍ 46 ശതമാനവും എത്തിയത് ബിജെപി അക്കൗണ്ടിലാണ്. കോണ്‍ഗ്രസിന് കിട്ടിയത് ആറു ശതമാനം മാത്രവും.

2023 മാര്‍ച്ച് വരെ ബോണ്ടുകള്‍ വഴി ബിജെപി സ്വീകരിച്ചത് 6564 കോടി രൂപയാണ്. ആകെ ബോണ്ടുകളുടെ 55 ശതമാനം. കോണ്‍ഗ്രസിന് ലഭിച്ചത് 1135 കോടി രൂപയും. ആകെ ബോണ്ടിന്റെ 9.5 ശതമാനം.

ഇലക്ടോറൽ ബോണ്ട്

എസ്ബിഐയുടെ ഔദ്യോഗിക ശാഖകളില്‍നിന്ന് ഇന്ത്യയിലെ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ വാങ്ങാന്‍ കഴിയുന്ന പലിശരഹിത ബോണ്ടാണ് ഇലക്ടോറല്‍ ബോണ്ട്. 1000, 10000, ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിവയുടെ ബോണ്ടുകളാണ് ലഭിക്കുക. ഇതുവഴി ഏത് അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഭാവന അയയ്ക്കാം. പ്രത്യേക സമയത്ത് ബോണ്ടുകള്‍ സമര്‍പ്പിച്ച് പാര്‍ട്ടികള്‍ക്ക് ഇത് കാശാക്കി മാറ്റാം.

ബോണ്ടുകളില്‍ നല്‍കിയ ആളുടെ പേരോ മറ്റു വിവരങ്ങളോ നല്‍കേണ്ടതില്ല. വാങ്ങാന്‍ കഴിയുന്ന ഇലക്ടോറല്‍ ബോണ്ടുകള്‍ക്ക് പരിധിയും നിശ്ചയിച്ചിട്ടില്ല. 2016, 2017 വര്‍ഷങ്ങളിലെ ധനനിയമങ്ങള്‍ വഴിയാണ് ഇലക്ടോറല്‍ ബോണ്ട് പദ്ധതി പ്രാബല്യത്തിലായത്.

ഇതിന് മുമ്പ് ഇരുപതിനായിരം രൂപയില്‍ കൂടുതലുള്ള ഏതു സംഭാവനയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വെളിപ്പെടുത്തേണ്ടതുണ്ടായിരുന്നു. കോര്‍പറേറ്റ് കമ്പനികള്‍ക്ക് ആകെ ലാഭത്തിന്റെ 7.5 ശതമാനത്തില്‍ കൂടുതലും വരുമാനത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതലും സംഭാവന നല്‍കാന്‍ കഴിയുമായിരുന്നില്ല. പുതിയ നിയമത്തോടെ ഇവ രണ്ടും ഇല്ലാതായി.

പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്ത ഇലക്ടോറല്‍ ബോണ്ട് ഔദ്യോഗികമായ അഴിമതിയാണ് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന് മുമ്പാകെയാണുള്ളത്. ബോണ്ടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ് എന്ന് ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, സഞ്ജയ് ഹെഗ്ഡെ, വിജയ് ഹന്‍സാരിയ, കപില്‍ സിബല്‍, നിസാം പാഷ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു.

Published

on

ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ഖട്ടർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു. സിർസയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുമാരി സെൽജയാണ് ഇവരെ പാർട്ടിയിൽ എടുക്കാൻ നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന 10 വർഷവും ഖട്ടർ കുടുംബത്തെ അവഗണിക്കുകയായിരുന്നുവെന്ന് ഇരുവരും ആരോപിച്ചു.

കോൺഗ്രസിൽ ചേരാൻ തുനിഞ്ഞപ്പോൾ തങ്ങൾക്കു മേൽ വലിയ സമ്മർദം ചെലുത്തിയെന്നും പ്രദീപും ഗുരുജിയും അവകാശപ്പെട്ടതായി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇവരുടെ മറ്റൊരു അമ്മാവനായ ബി.ജെ.പി അംഗവും അഭിഭാഷകനുമായ ഭൂപേന്ദ്ര ഖട്ടർ അനന്തരവർ കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Continue Reading

india

പ്രധാനമന്ത്രി പറയുന്നത് പച്ചകള്ളം; മല്ലികാർജുൻ ഖാർഗെ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധിയും രം​ഗത്തുവന്നു

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചകള്ളമാണ് പറയുന്നതെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി എല്ലാത്തിനെയും ഹിന്ദു മുസ്ലിം വിഷയത്തോട് ബന്ധിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപി 140 സീറ്റുകൾ ഒതുങ്ങുമെന്നും ഖാർഗെ പറ‍ഞ്ഞു. ലഖ്നൗവിലെ ഇന്ത്യ മുന്നണിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ഖാർഗയുടെ വിമർശനം.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധിയും രം​ഗത്തുവന്നു. കമ്മീഷൻ നീതിയുക്തമായി പെരുമാറണമെന്നും എല്ലാ പാർട്ടികളും നൽകുന്ന പരാതികൾ ഒരേ പോലെ പരിഗണിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിക്ക് അനുകൂല അന്തരീക്ഷമാണുള്ളതെന്നും റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് ജയിക്കും അവർ കൂട്ടിചേർത്തു.

Continue Reading

india

സിഎഎ നടപ്പിലാക്കി കേന്ദ്രം; പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി

സിഎഎയുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം

Published

on

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാ​ഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.

Continue Reading

Trending