kerala

വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്

By webdesk18

June 25, 2025

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് തൊടുപുഴ പൊലീസ് സ്‌റ്റേഷനിലാണു പരാതി നല്‍കിയത്.

മുന്‍ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിനെയടക്കം അപമാനിക്കുന്ന പരാമര്‍ശമാണ് പി.സി ജോര്‍ജ് രാവിലെ നടത്തിയത്. മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തുകയും, തനിക്കെതിരെ കേസെടുത്താല്‍ പോലും പ്രശ്‌നമില്ല എന്നും പി.സി ജോര്‍ജ് പറഞ്ഞു. നിലവില്‍ പര്യാപടിയുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കേണ്ടതുണ്ടെങ്കില്‍ കേസെടുക്കും എന്നാണ് പോലീസ് അറിയിച്ചത്.