Connect with us

Video Stories

വിദ്വേഷം പരത്തുന്ന വിദ്യാഭ്യാസം

Published

on

മദ്രസകളും സരസ്വതി ശിശു മന്ദിരങ്ങളും ഒരുപോലെ വിദ്വേഷം പരത്തുകയാണെന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ട്വീറ്റ് വിവിധ വിഭാഗങ്ങളില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. മദ്രസകളെ മോശമായി ചിത്രീകരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് ഒരു വശത്ത് മുസ്‌ലിംകള്‍ ഇതിനെ വിലയിരുത്തുന്നത്. മറുവശത്ത് ‘ഭീകരതയുടെ ഇരുട്ടറകളായ’ മദ്രസകളുമായി സരസ്വതി ശിശു മന്ദിരങ്ങളെ തുലനം ചെയ്യുന്നതിനെ വിമര്‍ശിക്കുകയാണ് ആര്‍.എസ്.എസ് അനുയായികള്‍.

ലോക തലത്തില്‍ തന്നെ മദ്രസകളെ മോശമായി ചിത്രീകരിക്കാന്‍ തുടങ്ങിയത് പ്രത്യേകിച്ചും 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടുകൂടിയാണ്. അമേരിക്കന്‍ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക തീവ്രവാദ’മെന്ന പ്രയോഗവും ഇക്കാലത്ത് പ്രചാരത്തില്‍വരുത്തി. താലിബാന്‍- അല്‍ഖാഇദ സംഘങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി പാക് മദ്രസകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന വാര്‍ത്ത പരക്കുന്ന സമയം കൂടിയായിരുന്നു ഇത്. ഇത്തരത്തില്‍ വിദ്യാഭ്യാസം നല്‍കുന്ന താലിബാന്‍ നിയന്ത്രണത്തിലുള്ള ഏതാനും ചില സ്ഥാപനങ്ങള്‍ അറിയപ്പെട്ടതും മദ്രസകളെന്ന നിലയിലാണ്. പാക്കിസ്താനിലെ മദ്രസകളില്‍ തീവ്രവാദം പഠിപ്പിക്കുന്നുവെന്നത് സത്യത്തില്‍ നിന്ന് വളരെ അകലെയാണ്.
ഇന്ത്യന്‍ മദ്രസകളില്‍ പ്രധാനമായും ഖുര്‍ആനാണ് പഠിപ്പിക്കുന്നത്. ശരിയായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനും മനസിലാക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതി. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതപരമായും ഭൗതികമായും പഠനം നടത്തുന്നതിനു ഏറെക്കാലത്തെ ചരിത്രമുള്ള സംവിധാനമാണിത്. മുസ്‌ലിം മത വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നതിനും പണ്ഡിതന്മാരായി മാറുന്നതിനുമാണ്. ഇത്തരത്തില്‍ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതിന് ദയൂബന്ദ് പോലുള്ള നിരവധി സ്ഥാപനങ്ങള്‍ പണ്ടു മുതലേ നിലനിന്നിരുന്നു. സര്‍സയ്യിദിന്റെ പ്രയത്‌നത്തോടെയാണ് മുസ്‌ലിം ഭൗതിക വിദ്യാഭ്യാസത്തിന് ഉണര്‍വ്വുണ്ടായത്. ആധുനികവും യുക്തിസഹവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം മുസ്‌ലിംകള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണദ്ദേഹം.
ഇപ്പോള്‍ ഇന്ത്യയില്‍ മദ്രസ വിദ്യാഭ്യാസം മുസ്‌ലിം കുട്ടികള്‍ക്കിടയില്‍ 2-3 ശതമാനമായി നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. മദ്രസകളില്‍ പറഞ്ഞയക്കാന്‍ കഴിവില്ലാത്ത പാവപ്പെട്ടവരാണ് മുസ്‌ലിംകളില്‍ അധിക പേരും. മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികളെ വിടാന്‍ ബുദ്ധിമുട്ടുള്ള പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് ചില മദ്രസകളില്‍ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്നത് ഇത്തരം മദ്രസകളില്‍ കുട്ടികളെ പറഞ്ഞയക്കാന്‍ പ്രചോദനമാകുന്നു. മുഴുവന്‍ മദ്രസകളിലും ആധുനിക വിദ്യാഭ്യാസമല്ലെങ്കിലും മിക്ക മദ്രസകളും ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ മറ്റ് ഭൗതിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്.
പാക്കിസ്താനിലെ അല്‍ഖാഇദയും സംഘവും പരിശീലനം നല്‍കുന്ന ഏതാനും ചില മദ്രസകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്ത്യന്‍ മദ്രസകള്‍. അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് സൈന്യത്തിനെതിരെ പോരാടാന്‍ മതഭ്രാന്തന്മാരെ സൃഷ്ടിച്ചെടുക്കുന്നതിന് ശീത സമരത്തിന്റെ അവസാന നാളുകളില്‍ അമേരിക്കയുടെ പിന്തുണയോടെ പടുത്തുയര്‍ത്തിയതാണ് പാക്കിസ്താനിലെ ഇത്തരം മദ്രസകള്‍. പാക്കിസ്താന്‍ കേന്ദ്രമായുള്ള ഇത്തരം മദ്രസകള്‍ ഇസ്‌ലാമിനെ വികലമായാണ് അവതരിപ്പിക്കുന്നത്. അസഹിഷ്ണുതയും ഭിന്നതയുമാണ് ഇവിടെ നിറഞ്ഞുനില്‍ക്കുന്നത്. ജിഹാദിന്റെ പേരില്‍ കാഫിറുകള്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതാണിവ. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് നിയന്ത്രിക്കുകയെന്ന അമേരിക്കന്‍ ലക്ഷ്യത്തെ പിന്തുണക്കുകയാണ് ഇത്തരം മദ്രസകള്‍. വാഷിങ്ടണിലാണ് അവരുടെ സിലബസുകള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. അവയുടെ ഉത്പത്തിയും വളര്‍ച്ചയും മൂന്ന് തൂണുകളിലാണ്. അമേരിക്കയുടെ ആസൂത്രണവും പണം മുടക്കലും, ഇസ്‌ലാമിനെ വികലമാക്കല്‍, ഇസ്‌ലാമിക ആസ്ഥാനം സഊദിയില്‍ നിന്ന് പാക്കിസ്താനിലേക്ക് മാറ്റല്‍ എന്നിവയാണവ. വ്യാപക പ്രചാരണത്തിലൂടെ മുഴുവന്‍ മദ്രസകളും തീവ്രവാദ കേന്ദ്രങ്ങളാണെന്ന സാമാന്യവത്കരണമാണ് അമേരിക്കയുടെ ലക്ഷ്യം. ഏതാനും മദ്രസകള്‍ വിപരീത ലക്ഷ്യം നടത്തുമ്പോള്‍ മുഴുവന്‍ മദ്രസകളും ഇതിനു തുല്യമാണെന്ന സംസാരമുയരും. ഈ സാമാന്യവത്കരണം സമൂഹത്തില്‍ വ്യാപകമായി ആഴത്തില്‍ സ്പര്‍ശിക്കപ്പെടുകയും രാഷ്ട്രീയ നേതാക്കള്‍ ഇതിനു ചുവടുപിടിച്ച് പ്രസ്താവനകള്‍ നടത്തുകയും ചെയ്യും. ഇപ്പോഴുണ്ടായ പ്രസ്താവന ഇത്തരത്തില്‍പെട്ടതാണ്. സമാനമായി നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മദ്രസകള്‍ക്കെതിരെ മോശമായ രീതിയില്‍ പ്രസ്താവന നടത്തിയിരുന്നു.
ഇതില്‍ നിന്നു തികച്ചും വ്യത്യസ്തമായതാണ് ആര്‍.എസ്.എസ് പരിവാരങ്ങളുടെത്. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിനു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സരസ്വതി ശിശു മന്ദിര്‍ പോലുള്ള അവരുടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതുതന്നെ ഹിന്ദു ദേശീയതയെന്ന വീക്ഷണത്തിലൂടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. അവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും അവരുടെ പാഠ്യ പദ്ധതിയുടെ ഉള്ളടക്കവും അത്തരത്തിലാണ്. മുസ്‌ലിം രാജാക്കന്മാരെ മോശമായി ചിത്രീകരിക്കുകയും ഹിന്ദു രാജാക്കന്മാരെ മഹത്വവത്കരിക്കുകയും വാളുകൊണ്ടാണ് ഇസ്‌ലാം പ്രചരിപ്പിച്ചതെന്ന് വാദിക്കുകയും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെയുള്ള ഗൂഡാലോചനയും മതേതരത്വം നമ്മുടെ രാജ്യത്തിന് യോജിച്ചതല്ലെന്ന വാദവും ഗാന്ധിജിയും നെഹ്‌റുവുമെല്ലാം ഇന്ത്യയില്‍ നടപ്പാക്കിയത് പാശ്ചാത്യരുടെ മതേതരത്വമാണെന്ന വിഡ്ഢിത്വവുമെല്ലാമാണ് അവരുടെ സ്‌കൂളുകളിലെ സാധാരണ സിലബസ്. കൂടാതെ ജാതി, ലിംഗ ചിന്തകള്‍ അടിസ്ഥാനമാക്കിയും ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ദേശീയത വാഴ്ത്തപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയുമൊക്കെ മറ്റൊരു തരത്തില്‍ കാണാനാണ് ഈ സ്‌കൂളുകളിലെ കുട്ടികളെ സംഘ്പരിവാര സംഘം പരിവര്‍ത്തിപ്പിക്കുന്നത്. ഇത്തരം സ്‌കൂളുകളില്‍ ഗാന്ധിജിയും നെഹ്‌റുവുമെല്ലാം അവമതിക്കപ്പെടുകയാണ്.
മത ന്യൂനപക്ഷങ്ങളോട് വെറുപ്പുണ്ടാക്കുന്നതിന് ചരിത്രത്തെ വികൃതമാക്കി അവതരിപ്പിക്കുന്നതാണ് അവരുടെ പാഠ്യപദ്ധതി. യുക്തി ചിന്തയെ നശിപ്പിക്കുകയും പുരാണേതിഹാസങ്ങള്‍ പറഞ്ഞ് തങ്ങളാണ് ലോക ഗുരുക്കന്മാരെന്നും സര്‍വജ്ഞാനികളെന്നും പ്ലാസ്റ്റിക് സര്‍ജറി, വിമാനം കണ്ടുപിടിച്ചത്, വിത്തുകോശം തുടങ്ങി എല്ലാ ശാസ്ത്രീയ നേട്ടങ്ങളുടെയും പിന്നില്‍ തങ്ങളാണെന്നും മറ്റുമൊക്കെയാണ് പഠിപ്പിക്കുന്നത്. ഈ സങ്കല്‍പം സമുദായത്തില്‍ കുറേശെ സ്വാധീനം ചെലുത്തി പിന്നീട് ആഴത്തില്‍ വേരോടും. വിഭാഗീയ ചിന്താഗതികള്‍ക്ക് ശിലയിടല്‍ ആര്‍.എസ്.എസ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണെന്നുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. അതിനാല്‍ ഇതൊരു മത വിഭ്യാഭ്യാസമല്ലെന്നു തീര്‍ത്തു പറയാനാകും. വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയ അജണ്ടയാണ് ഇത് ലക്ഷ്യം വെക്കുന്നത്.
പതിരില്‍ നിന്ന് നെല്ല് വേര്‍തിരിച്ചെടുക്കല്‍ അത്യാവശ്യവും സുപ്രധാനവുമാണ്. പാക്കിസ്താന്‍ കേന്ദ്രമായുള്ള ചുരുക്കം ചില മദ്രസകളൊഴികെ എല്ലാ മദ്രസകളിലും ഇസ്‌ലാമിക വിദ്യാഭ്യാസമാണ് നല്‍കുന്നത്. ഇതിനു വിപരീതമായി സരസ്വതി ശിശു മന്ദിരങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വീക്ഷണത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നത്. മദ്രസകളെ മോശമായി ചിത്രീകരിച്ചുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രസ്താവനകള്‍ വിദ്വേഷങ്ങള്‍ പരത്താനേ ഉപകരിക്കൂ. ന്യൂനപക്ഷങ്ങളെ മോശമായി അവതരിപ്പിക്കുന്നതിനും അവരുടെ മേല്‍ സംശയത്തിന്റെ വിത്തിടുന്നതിനുമുള്ള അടിസ്ഥാനരഹിതമായ സാമാന്യവത്കരണമാണിത്. ഇത് നമ്മുടെ രാജ്യ താല്‍പര്യത്തിന് യോജിച്ചതല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending