News
ബി.ജെ.പിക്ക് കനത്ത തിരിച്ചടി; വീരശൈവ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. വീരശൈവ ലിംഗായത്ത് വിഭാഗം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രഖ്യാപിച്ചു. സമുദായംഗങ്ങല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീരശൈവ ലിംഗായത്ത് ഫോറം ഔദ്യോഗിക കുറിപ്പും പുറത്തിറക്കി.
Karnataka Veerashaiva Lingayat forum issued an official letter extending its support to Congress in the upcoming Karnataka Assembly elections on May 10. Forum urged the people of the Lingayat community to vote for Congress.
— ANI (@ANI) May 7, 2023
പരമ്പരാഗതമായി ലിംഗായത്ത് വോട്ടുകള്‍ ബി.ജെ.പിക്കാണ് ലഭിച്ചിരുന്നത്. 1950 മുതല്‍ ബി.ജെ.പിയുടെ വോട്ട് ബാങ്കായാണ് ലിംഗായത്ത് വിഭാഗത്തെ പരിഗണിച്ചു പോരുന്നത്. കര്‍ണാടകയിലെ ജനസംഖ്യയുടെ 17ശതമാനത്തോളം ആളുകളാണ് ലിംഗായത്ത് സമുദായത്തിലുള്ളത്.
നിലവിലെ ലിംഗായത്ത് വിഭാഗത്തിന് നിയമസഭയില്‍ 36 എം.എല്‍.എമാരുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗതീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷമണ്‍ സാവടി എന്നീ ലിംഗായത്ത് നേതാക്കള്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഷെട്ടാറും സാവടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഇത്തവണ മത്സര രംഗത്തുണ്ട്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
