main stories

കനത്ത മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

By web desk 1

November 14, 2021

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി രൂപപ്പെടാനുള്ള സാധ്യതയും ചക്രവാതച്ചുഴിയും കാരണം ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കാറ്റോടുകൂടിയുള്ള ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി ഡാം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഒരു ഷട്ടര്‍ തുറക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളം കയറി റോഡ് ഗതാഗതം തടസപ്പെട്ടു. എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരത്ത് രണ്ടു ദിവസമായി പെയ്ത മഴയില്‍ റോഡും റെയില്‍ പാളവും തടസപ്പെട്ടിരുന്നു.