Connect with us

kerala

കനത്ത മഴ:കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

ബീച്ചിലും നിയന്ത്രണം

Published

on

കോഴിക്കോട് ജില്ലയില്‍ അതിതീവ്രമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് രണ്ടു മുതല്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലും ജില്ലയിലെ ബീച്ചുകളിലും ഹൈഡല്‍ ടൂറിസം, അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

ഇത്തരം കേന്ദ്രങ്ങളില്‍ വെള്ളത്തിലിറങ്ങാനോ ബോട്ടിംഗ്, തുഴച്ചില്‍, സ്വിമ്മിംഗ് എന്നിവ നടത്താനോ പാടില്ല.ആറുമണിക്ക് ശേഷം ഒരു കാരണവശാലും ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.18 വയസ്സിന് താഴെയുള്ളവര്‍ മുതിര്‍ന്ന വ്യക്തികളുടെ സാന്നിധ്യത്തിലല്ലാതെ ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. ജില്ലയില്‍ അപകടകരമായ ജലാശയങ്ങളില്‍ വീണുള്ള മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യവും കണക്കിലെടുത്താണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ ശ്രീലേഖക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ പ്രചാരണത്തിൽ ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് ആം ആദ്മി സ്ഥാനാർഥി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.

സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മായ്ച്ചു.

കോർപ്പറേഷനിലേക്ക് ശാസ്തമം​ഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം

Published

on

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ് ഐ ടി കോടതിയിൽ വാദിച്ചിരുന്നു.

പല തവണ നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത് നിസ്സഹകരണത്തെ വ്യക്തമാക്കുന്നതാണ്. വിദേശത്തടക്കം പത്മകുമാർ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി
ശശിധരൻ ഉൾപ്പടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പത്മകുമാറിന്റെ കൊണ്ടുപോകും.

Continue Reading

kerala

കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കുന്നുപാറ സ്വദേശിയായ മുബഷീര്‍ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുബഷീര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending