Connect with us

kerala

എ.ഐ ക്യാമറയിലെ ഹൈക്കോടതി ഉത്തരവ് അഴിമതി സര്‍ക്കാരിനുള്ള താക്കീത്- വി.ഡി സതീശന്‍

കെ.എം ഷാജിക്കെതിരെ വിജിലന്‍സ് എടുത്ത കേസും വിജിലന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് മുന്നിലെത്തിച്ച കേസും ഹൈക്കോടതി റദ്ദാക്കി

Published

on

അഴിമതി ക്യാമറ സംബന്ധിച്ച് ഞാനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയില്‍ ആരംഭിച്ച നിയമ പോരാട്ടത്തിന് സ്വാഗതാര്‍ഹമായ തുടക്കമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിഴത്തുക കമ്പനികള്‍ക്ക് നല്‍കുന്നത് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. വിഷയം വളരെ ഗൗരവത്തോടെയും വിശദമായും പരിഗണിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. അഴിമതിക്കെതിരായ നിലപാട് ഏത് ഘട്ടത്തിലേക്കാണ് എത്തിക്കേണ്ടതെന്നത് സംബന്ധിച്ച ഞങ്ങളുടെ അഭിപ്രായമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരു അംഗീകാരമായി കാണുകയാണ്. ഖജനാവിന് നഷ്ടമുണ്ടായിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നതെയുള്ളൂ. അഴിമതിയുടെ വിശദാംശങ്ങള്‍ എല്ലാ രേഖകളും സഹിതം ഉന്നയിച്ചിട്ടും അതിനോട് പ്രതികരിക്കാതെ സര്‍ക്കാര്‍ നടത്തിയ ഒളിച്ചോട്ടമാണ് നിയമനടപടിക്ക് ഞങ്ങളെ പ്രേരിപ്പിച്ചത്. അഴിമതി കഥകളെല്ലാം പുറത്ത് വരും. അഴിമതി നടത്തുന്ന സര്‍ക്കാരിന് കോടതി വിധി വലിയൊരു താക്കീതായി മാറുമെന്ന ആത്മവിശ്വാസമുണ്ട്. കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എം ഷാജിക്കെതിരെ വിജിലന്‍സ് എടുത്ത കേസും വിജിലന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് മുന്നിലെത്തിച്ച കേസും ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന കെ.എം ഷാജിയെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ച കേസുകളാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. കേസ് ഇ.ഡിയുടെ അന്വേഷണ പരിധിയിലേക്ക് വിജിലന്‍സ് മനപൂര്‍വ്വം എത്തിക്കുകയായിരുന്നു. അതും കോടതി റദ്ദാക്കിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ അപമാനിച്ച് അവരെ നിശബ്ദരാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഷാജിയെ വേട്ടയാടിയതു പോലെ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന എന്നെയും കെ.പി.സി.സി അധ്യക്ഷനെയും നിശബ്ദരാക്കുന്നതിന് വേണ്ടിയാണ് കള്ളക്കേസുകളെടുത്തിരിക്കുന്നത്. ഷാജിയുടെ കേസിലുണ്ടായതു പോലുള്ള പര്യവസാനമായിരിക്കും ഞങ്ങള്‍ക്കെതിരായ കേസുകളിലുമുണ്ടാകുക. ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ കൂടി അടുത്ത ദിവസങ്ങളില്‍ പുറത്ത് വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മസ്തിഷ്‌ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്‌പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

Published

on

തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്‌പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .

പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Published

on

പാലത്തായി പോക്‌സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.

 

Continue Reading

kerala

പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ വധഭീഷണി

പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

Published

on

പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. ലോക്കല്‍ സെക്രട്ടറിയായ ജംഷീറാണ് അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വത്രന്ത സ്ഥാനാര്‍ഥിയായ വിആര്‍ രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ഥിയായ രാമകൃഷ്ണനോട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ജംഷീര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് പാര്‍ട്ടിമായി ബന്ധമില്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് എന്തുചെയ്യുമെന്ന് ചോദിച്ച രാമകൃഷ്ണനോട് തട്ടിക്കളയുമെന്ന് ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വധഭീഷണി മുഴക്കിയത്. പാര്‍ട്ടിക്കെതിരെ നിന്നാല്‍ തട്ടിക്കളയുമെന്ന് പുറത്തുവന്ന ഓഡിയോയില്‍ സിപിഎം നേതാവ് പറയുന്നു.

ആറ് വര്‍ഷം സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി ആയിരുന്നയാളാണ് വി.ആര്‍ രാമകൃഷ്ണന്‍. പാര്‍ട്ടിയുമായി അകന്ന രാമകൃഷ്ണന്‍ അടുത്ത കാലത്താണ് പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പുറത്തുപോവുന്നത്. ഇത്തവണ സ്വാതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കൂടെ തീരുമാനിച്ചതോടെ സിപിഎം പാര്‍ട്ടി പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടി തന്നെ രംഗത്ത് വരുന്നത്. എന്നാല്‍ പിന്മാറില്ല എന്നറിയതോടെയാണ് വധഭീഷണി മുഴക്കിയത്.

Continue Reading

Trending