Connect with us

kerala

ഹിജ്റ കമ്മറ്റി ഇന്ത്യ ഹിജ്റ കലണ്ടർ പ്രകാശനം ചെയ്തു

കോഴിക്കോട് എംഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന ഹിജ്റ കമ്മിറ്റി ഇന്ത്യ പ്രവർത്തക സംഗമത്തിലയിരുന്നു കലണ്ടർ പ്രകാശനം

Published

on

കോഴിക്കോട്. ഹിജ്റ കമ്മറ്റി ഇന്ത്യയുടെ ഹിജ്റ 1445 വർഷത്തെ കലണ്ടർ കാലിദ് മൂസ നദ്‌വി ശൈഖ് അലാവുദ്ദീൻ മക്കി ക് നൽകി പ്രകാശനം ചെയ്തു.കോഴിക്കോട് എംഎംഎസ് ഓഡിറ്റോറിയത്തിൽ നടന്ന ഹിജ്റ കമ്മിറ്റി ഇന്ത്യ പ്രവർത്തക സംഗമത്തിലയിരുന്നു കലണ്ടർ പ്രകാശനം . പ്രവർത്തക സംഗമം ഷെയ്ഖ് അലാവുദ്ദീൻ മക്കി ഉൽഘാടനം ചെയ്തു .ചെയർമാൻ അബ്ദുൽ ഹഫീദ് നദ്‌വി അധ്യക്ഷത വഹിച്ചു.ഡോ..കോയക്കുട്ടി ഫാറൂഖി , പദ്മ ശ്രീ അലി മണിക്ഫാൻ, ഡോ.. മുഹമ്മദ് ഹസ്സൻ, മുഹമ്മദ് മുഹിയുദ്ദീൻ ബാഖവി ,കെവി. അബൂബക്കർ,വി. അലി , പി സ്.ഷംസുദ്ദീൻ,ഫിറോസ് കോഴിക്കോട്, സൈനുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു. പ്രവർത്തക സംഗമത്തിൽ നൂറോളം പേര് പങ്കെടുത്തു .

kerala

കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും

നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

Published

on

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

Continue Reading

kerala

ചാവക്കാട് ദേശീയപാത 66ല്‍ വിള്ളല്‍

പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്.

Published

on

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.

Continue Reading

kerala

പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു

നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

Published

on

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

Continue Reading

Trending