Connect with us

Culture

യുവാവിനെ ജീപ്പില്‍ കെട്ടി കവചം തീര്‍ത്ത മേജര്‍ക്ക് സൈനിക ബഹുമതി

Published

on

ശ്രീനഗര്‍: കല്ലേറുകാരെ പ്രതിരോധിക്കാന്‍ ജീപ്പിന് മുമ്പില്‍ യുവാവിനെ കെട്ടി കവചം തീര്‍ത്ത മേജര്‍ നിഥിന്‍ ലീത്തല്‍ ഗൊഗോയ്ക്ക് സൈനിക ബഹുമതി. സേവന രംഗത്തെ മികവിനാണ് ബഹുമതി.

കഴിഞ്ഞ ഏപ്രില് 9 നാണ് 26 വയസ്സുകാരന്‍ ഫാറുഖ് അഹ്മദ് ദറിനെ ജീപ്പിന് മുന്നില്‍ കെട്ടി വെച്ച് മനുഷ്യകവചം തീര്‍ത്ത സംഭവമുണ്ടായത്. ശ്രീനഗര്‍ ലോകസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു അത്. കല്ലേറുകാരില്‍ നിന്ന് രക്ഷ നേടാന്‍ ചെയ്ത മേജറുടെ നടപടി ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ മേജറിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയില്ലെന്ന ക്ലീന്‍ ചിറ്റ് കോടതി നല്‍കി എന്ന വാര്‍ത്ത നിഷേധിച്ച സൈന്യത്തിന്റെ നിലപാട് വെളിപ്പെടുത്തുന്നതാണ് പുതിയ വാര്‍ത്ത. പിടിഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

സൈനിക സേവനത്തിലെ മികവിനാണ് മേജര്‍ ഗൊഗായ്ക്ക് അവാര്‍ഡ് നല്‍കിയതെന്ന് സൈനിക വക്താവ് അമാന്‍ ആനന്ദ് പറഞ്ഞു. കരസേനാ മേധാവി ജനറല്‍ റാവത്തിന്റെ അവസാന ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് പുരസ്‌കാരം നല്‍കിയത്.

മനുഷ്യകവചം തീര്‍ത്ത് നടത്തിയ ജീപ്പ് സവാരിയുടെ വീഡിയോ വിവാദമായതോടെ സംഭവത്തില്‍ സൈനിക വിഭാഗം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ജീപ്പില്‍ കെട്ടിയിടപ്പെട്ട 26കാരന്‍ ഫാറൂഖ് അഹ്മദ് ദര്‍ പ്രതികരിച്ചതിങ്ങനെ: ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കല്ലേറിനിറങ്ങിയ ആളല്ല ഞാന്‍. ഷാളുകളില്‍ എംബ്രോഡറി വര്‍ക്ക് ചെയ്യലാണ് എന്റെ തൊഴില്‍. അത്യാവശ്യം ആശാരിപ്പണിയുമറിയാം. ഇതല്ലാതെ മറ്റൊന്നിനും ഞാന്‍ നില്‍ക്കാറില്ല.
ഏപ്രില്‍ 9 ന് പതിനൊന്ന് മണിക്ക് ഏകദേശം നാലു മണിക്കൂറോളം പരേഡ് നടത്തിയെന്നാണ് ഫാറൂഖ് അഹ്മദ് ദറിനെതിരായ ആരോപണം. അതിനെതിരെ ഒരു പരാതി പോലും ഫയല്‍ ചെയ്തിട്ടില്ലെന്ന് ഫാറുഖ് പറഞ്ഞു. ‘ഞങ്ങള്‍ പാവങ്ങളാണ്; ഞങ്ങള്‍ ആരോട് പരാതി പറയാന്‍. 75 വയസ്സുകാരിയും ആസ്ത്മ രോഗിയുമായ മാതാവിനൊപ്പമാണ് ഞാന്‍ കഴിയുന്നത്. എനിക്ക് പേടിയാണ്. എനിക്കെതിരെ ആര്‍ക്കും എന്തും ചെയ്യാമെന്നാണ് അവസ്ഥ. ഞാനൊരിക്കലും കല്ലേറിനിറങ്ങിയിട്ടില്ല-ഫാറുഖ് പറഞ്ഞു.

ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ദിവസം ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഗംപോറയിലേക്ക് പോവുന്ന വഴിയാണ് താന്‍ പിടിയിലകപ്പെടുന്നതെന്ന് ഫാറുഖ് പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

Published

on

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending