തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും ബാറുകളിലും ഇരുന്നു കഴിക്കാന്‍ അനുമതി. തിയറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

ഇതുവരെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ മുഴുവന്‍ സീറ്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയില്ല. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം.