ഫെയ്‌സ്ബുക്-വാട്‌സ്ആപ്പ് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ കടുത്ത ആരോപണങ്ങളുമായി സുപ്രീംകോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ഫാസിസ്റ്റ് സഹായി എന്നതിലുപരി സക്കര്‍ബര്‍ഗ് സ്ഥിരമായ നുണയനും വഞ്ചകനുമാണെന്ന് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. ആരോപണത്തിന് തെളിവായ വിഡിയോ പുറത്തുവിട്ടായിരുന്നു ഭൂഷന്റെ ട്വീറ്റ്.

സക്കര്‍ബര്‍ഗ്, സ്ഥിരമായ നുണയനും വഞ്ചകനും! ഫാസിസ്റ്റ് സര്‍ക്കാരുകളെ സഹായിക്കുന്നതിനും സഹകരിക്കുന്നതിനും പുറമെ 17 വര്‍ഷമായി ചില മോശം സമ്പ്രദായങ്ങള്‍ക്കായി അദ്ദേഹം ഫേസ്ബുക്ക് ഉപയോഗിച്ചു, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. പതിനേഴ് വര്‍ഷമായി സക്കര്‍ബര്‍ഗിനെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഫെയ്‌സ്ബുക് മേധാവി മാപ്പ് പറയുന്നതുള്‍പ്പെടെയുള്ള ഒന്നര മിനുട്ട് വീഡിയോ പങ്കുവെച്ചായിരുന്നു ട്വീറ്റ്.