Connect with us

Video Stories

ആരാണ് ഹ്യൂമ ആബിദീന്‍; അമേരിക്കക്കാര്‍ ചോദിക്കുന്നു ഹിലരിയുടെ ഈ പേഴ്‌സണല്‍ അസിസ്റ്റന്റ് ആരെന്ന്

Published

on

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരിയുടെ പേര് ഉയര്‍ന്നുകേട്ടതു മുതല്‍ മുതല്‍ അമേരിക്കക്കാര്‍ പതിവായി കേള്‍ക്കുന്ന പേരാണ് ഹ്യൂമ ആബിദീന്‍. ഹിലരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും പ്രചരണ വിഭാഗം ഉപനേതാവുമാണ് ഹ്യൂമ. കാമ്പയിന്‍ മാനേജര്‍ റോബിന്‍ മോക്കിനെ നിര്‍ദേശിച്ചതും ഇന്റര്‍വ്യൂ ചെയ്തതും ഇവര്‍ തന്നെ.

ഹിലരിയുടെ ബോഡി വുമണ്‍ എന്നാണ് പലരും ഇവരെ വിശേഷിപ്പിക്കുന്നത്. ഇരുവരും തമ്മിള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. ഇന്തോ അമേരിക്കന്‍ മുസ്ലിമായ ഹ്യൂമ, ഇന്ത്യയിലെ അറിയപ്പെട്ട പ്രൊഫസര്‍മാരിലൊരാളായിരുന്ന ഡോ. ആബിദീന്റെ മകളാണ്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ആബിദീന്‍ 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഹ്യൂമയുടെ മാതാവ് ജിദ്ദ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. പിതാവ് ആബിദീന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു. ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇവര്‍ ബിരുദം സ്വന്തമാക്കിയത്.

ബില്‍ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡണ്ടായ സമയത്ത് ഹിലരിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇന്റേണായി ജോയിന്‍ ചെയ്തതുമുതല്‍ തുടങ്ങിയതാണ് ഹിലരിയുമായുള്ള ചങ്ങാത്തം. പിന്നീടിങ്ങോട്ട് ഹിലരിയുടെ ഏറ്റവും ഉറ്റ സുഹൃത്തായി അവരുടെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. 2000ല്‍ ഹിലരി ന്യൂയോര്‍ക്കില്‍ നിന്നുള്ള സെനറ്ററായപ്പോള്‍ ഹ്യൂമ അവരുടെ പ്രധാന സ്റ്റാഫുകളിലൊരാളായി. ഹിലരി സ്റ്റേറ്റ് സെക്രട്ടറിയായപ്പോള്‍ ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് പദവിയേക്കുയര്‍ന്നു ഹ്യൂമ. ഇപ്പോള്‍ ഹിലരിയെ കാണമെങ്കില്‍ ആദ്യം ഹ്യൂമയെക്കാണണമെന്നാണ് പലരും പറയുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുമായും കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് ഉറ്റ സൗഹൃദം ഉണ്ടാക്കിയിട്ടുണ്ട് ഹ്യൂമ. ചില വലതു തീവ്ര റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഹ്യൂമയെ അറബ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചപ്പോള്‍ അവരെ സംരക്ഷിക്കാന്‍ ജോണ്‍ മക്കൈനടക്കമുള്ള സെനറ്റര്‍മാര്‍ രംഗത്തെത്തിയിരുന്നു.

ഹ്യൂമ ഹിലരിക്കയച്ച ചില മെയിലുകള്‍ പരിശോധിക്കണമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ യുഎസ് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പ് പത്ത് ദിവസം മാത്രം ശേഷിക്കെ ഈ വാര്‍ത്ത യുഎസില്‍ വന്‍ രാഷ്ട്രീയ കൊടുങ്കാറ്റാണുയര്‍ത്തിയത്. റിപ്പബ്ലിക്കന്‍ മെമ്പറായ എഫ്ബിഐ ഡയറക്ടര്‍ കോമോയാണ് ഹിലരിക്കെതിരെ ഇപ്പോള്‍ ഈമെയില്‍ ആരോപണത്തിന് പിന്നില്‍. ഇതോടെ ഇപ്പോള്‍ വീണ്ടും ചാനലുകളില്‍ ഹ്യൂമ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ അവരെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് മാത്രമല്ല, എഫ്ബിഐയെ കടന്നാക്രമിക്കുകയാണ് ഹിലരി ചെയ്തത്.

ഇടക്ക് അമേരിക്കന്‍ പാര്‍ലമെന്റംഗം ആന്റണി വെയ്‌നറുമായി വിവാഹിതയായിരുന്നു ഹ്യൂമ. എന്നാല്‍ ഈ വര്‍ഷമാദ്യം ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഹിലരി പ്രസിഡണ്ടായാല്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ ഉന്നത പദവിയിലെത്തും ഹ്യൂമയെന്നുറപ്പ്.

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending