ഭര്‍ത്താവ് ഒന്ന് കണ്ണടക്കാന്‍ പറഞ്ഞപ്പോള്‍ ആ പ്രിയപ്പെട്ട സഖി മറ്റൊന്നും ആലോചിച്ചില്ല. സര്‍പ്രൈസായി തന്റെ ഭര്‍ത്താവ് എന്തായിരിക്കും നല്‍കുകയെന്ന ആകാശയില്‍ അവള്‍ കണ്ണടച്ചു. നെക്ലൈസോ, കമ്മലോ, മറ്റെന്തെങ്കിലും ആഭരണമായിരിക്കണം അവള്‍ മനസ്സില്‍ കണ്ടത്. എന്നാല്‍ ക്രുരതയുടെ പര്യായമായ ഭര്‍ത്താവിന്റെ ചെയ്തി ഞെട്ടിക്കുന്നതായിരുന്നു. അയാള്‍ അവളുടെ കഴുത്ത് പിന്നില്‍ നിന്ന് കയറ് ഉപയോഗിച്ചു കൊന്നു.

മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത് ഡല്‍ഹിയിലാണ്. മനോജ്കുമാര്‍ എന്ന 24കാരനാണ് ഭാര്യകോമളിനെ കഴുത്തില്‍ വയര് മുറുക്കി കൊലപ്പെടുത്തിയത്. തര്‍ക്കാര്‍ പിരഹരിക്കാന്‍ ഒരു സമ്മാനവുമായാണ് താന്‍ വരുന്നതെന്നായിരിന്നു മനോജ് കുമാര്‍ കോമളത്തെ അറിയിച്ചത്.

രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പ്രണയ വിവാഹം നടന്നത്. കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്നാണ് മനോജ്കുമാറിന്റെ സംശയം പലപ്പോഴുംംവഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു.