പെരിന്തല്‍മണ്ണ: നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസസ് അക്കാദമിയുടെ പ്രവേശന പരീക്ഷ 12ന് ഉച്ചക്ക് 2 മണി മുതല്‍ 5 മണി വരെ പെരിന്തല്‍മണ്ണ, കോഴിക്കോട് എന്നീ രണ്ടു കേന്ദ്രങ്ങളിലായി നടക്കും.

പരീക്ഷ എഴുതുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. 1.30ന് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. പൊന്ന്യാംകുര്‍ശ്ശിയിലുള്ള ഐ.എസ്.എസ് എജ്യൂക്കേഷന്‍ കാമ്പസും കോഴിക്കോട് മാനാഞ്ചിറയിലുള്ള ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. കാസര്‍കോട്,കണ്ണൂര്‍,വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രത്തിലും തൃശൂര്‍, പാലക്കാട്,മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പെരിന്തല്‍മണ്ണ പരീക്ഷാ കേന്ദ്രത്തില്‍ വെച്ചും പരീക്ഷ എഴുതാം.പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ www.kreaprojects.com എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഈ വെബ്‌സൈറ്റില്‍ നിന്ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഫോണ്‍: 6235577577, 9846653258, 8921244854