Connect with us

kerala

‘ചെയ്യേണ്ട ജോലി ചെയ്തില്ല, അണികളെ സ്‌നേഹിക്കാന്‍ മാത്രമല്ല, ശാസിക്കാനും അവകാശമുണ്ട്; സുരേഷ് ഗോപി

‘എന്റെ അണികള്‍ ചെയ്യേണ്ട ജോലി ചെയ്തില്ല.

Published

on

പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷോഭിച്ചതില്‍ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വോട്ടര്‍പ്പട്ടികയില്‍ ആളെ ചേര്‍ക്കാത്തതിനാണ് ശകാരിച്ചതെന്നും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കണമെന്നത് ബിജെപി നേതാവ് അമിത് ഷാ ഏല്‍പ്പിച്ച ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ അണികള്‍ ചെയ്യേണ്ട ജോലി ചെയ്തില്ല. 25 കുട്ടികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള പ്രായമെത്തിയിട്ടും അവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തില്ല. അത് ഏല്‍പ്പിച്ചിരിക്കുന്ന ജോലിയാണ്. അമിത് ഷാ ഏല്‍പ്പിച്ചിരിക്കുന്ന ജോലിയാണ്. അവരെ സ്‌നേഹിക്കുക മാത്രമല്ല, തലോടുക മാത്രമല്ല, താക്കീത് ചെയ്യാനും ശാസിക്കാനുമുള്ള അവകാശം എനിക്ക് ഉണ്ട്. അത് ഞാന്‍ ചെയ്തു’- സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രവര്‍ത്തകരോട് തൃശൂര്‍ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി ക്ഷുഭിതനായത്. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിനിടെയാണ് സുരേഷ് ഗോപി ബിജെപി പ്രര്‍ത്തകരോട് കയര്‍ത്തത്.

സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആള് കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതുമാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാര്‍ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാം’- സുരേഷ് ഗോപിയുടെ വാക്കുകള്‍

ശാസ്താംപൂവ്വം കോളനിയില്‍ എത്തിയപ്പോള്‍ അവിടെ ആളുകുറവായിരുന്നു എന്നതും 25 ഓളം പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനായില്ല എന്നി കാരണങ്ങളാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്. ഇവിടെ ബൂത്ത് ഏജന്റുമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്താണ് ജോലിയെന്നും സുരേഷ് ഗോപി ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending