തന്നെ വീണ്ടും തട്ടികൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി. ദക്ഷിണ അമേിക്കയിലെ ഗയാനായിലേക്ക് തട്ടികൊണ്ട് പോകാനാണ് സാധ്യതയെന്നാണ് അദ്ദേഹം പറഞ്ഞത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13500 കോടി രൂപ തട്ടിയെടുത്ത പ്രതിയാണ് മെഹുല്‍ ചോക്‌സി. ഇതിന്‌ പിന്നാലെ അദ്ദേഹം രാജ്യം വിട്ടിരുന്നു.

ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും നിലവില്‍ അന്റിഗ്വയിലെ വസതിയിലാണ് എന്നും പറഞ്ഞു. ഇന്ത്യയില്‍ നിന്നും നേരിട്ട അനുഭവങ്ങള്‍ ഭയപ്പെടുത്തുന്ന കാര്യങ്ങളാണെന്നും ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് വീട് വിട്ട് പോകാന്‍ സാധികില്ലെന്നും ചോക്‌സി കൂട്ടിചേര്‍ത്തു.

അന്റിഗ്വയിലും ഡോമിനിക്കയിലും ഉള്ള കേസുകളില്‍ തനിക്ക് വേണ്ടി അഭിഭാഷകര്‍ വാദിക്കുകയാണെന്നും അതില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ട് എന്നും പറഞ്ഞു.

കഴിഞ്ഞ മെയ് 23നാണ് അന്റിഗ്വയില്‍ വെച്ച് ചോക്‌സിയെ കാണാതായത്. നിയമവിരുധമായി ഡോമനിക്കയില്‍ പ്രവേശിച്ചതിന് അവിടെ വച്ച് പിടിയിലായ ചോക്‌സിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജൂലൈ 12ന് ഡോമനിക ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കുകയായിരുന്നു.