kerala

ബിരിയാണിയില്‍ ഗ്രേവി കുറഞ്ഞതിനെ ചൊല്ലി തര്‍ക്കം; ഇടുക്കിയില്‍ കടയുടമയുടെ ഭാര്യയെ കയ്യേറ്റം ചെയ്തു

By Test User

October 27, 2020

ഇടുക്കി: പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ഗ്രേവി കുറഞ്ഞതിനെത്തുടര്‍ന്ന് കടയുടമയുടെ ഭാര്യയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഒരാളെ റിമാന്‍ഡ് ചെയ്തതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഏലപ്പാറ സ്വദേശി മാക്‌സിന്‍ (32) ആണ് പിടിയിലായത്.

ഞായറാഴ്ച ഏലപ്പാറ ജങ്ഷനിലെ ഹോട്ടലില്‍നിന്ന് ഇയാളടക്കം മൂന്നുപേര്‍ ബിരിയാണി പാര്‍സലായി വാങ്ങിയിരുന്നു. ഗ്രേവി കുറവാണെന്ന് പരാതിപ്പെടുകയും തര്‍ക്കമുണ്ടാകുകയും ചെയ്തു. നാട്ടുകാര്‍ചേര്‍ന്ന് ഇവരെ മടക്കി അയച്ചു. വൈകുന്നേരം ഇവര്‍ വീണ്ടും കടയിലെത്തി തര്‍ക്കംതുടരുകയും സംഘര്‍ഷത്തിനിടെ കടയുടമയുടെ ഭാര്യയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. പീരുമേട് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.