india

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

By webdesk13

May 15, 2024

ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ഖട്ടർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു. സിർസയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുമാരി സെൽജയാണ് ഇവരെ പാർട്ടിയിൽ എടുക്കാൻ നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന 10 വർഷവും ഖട്ടർ കുടുംബത്തെ അവഗണിക്കുകയായിരുന്നുവെന്ന് ഇരുവരും ആരോപിച്ചു.

കോൺഗ്രസിൽ ചേരാൻ തുനിഞ്ഞപ്പോൾ തങ്ങൾക്കു മേൽ വലിയ സമ്മർദം ചെലുത്തിയെന്നും പ്രദീപും ഗുരുജിയും അവകാശപ്പെട്ടതായി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇവരുടെ മറ്റൊരു അമ്മാവനായ ബി.ജെ.പി അംഗവും അഭിഭാഷകനുമായ ഭൂപേന്ദ്ര ഖട്ടർ അനന്തരവർ കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.