ന്യൂഡല്‍ഹി:ആദായ നികുതിയില്‍ ഇളവ് വരുത്തി കേന്ദ്ര ബജറ്റ്. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. നേരത്തെ ഇത് പത്തു ശതമാനമായിരുന്നു.
കോര്‍പ്പറേറ്റ് സെക്ടറിലുള്ളവര്‍ക്ക് നികുതി ഇനത്തില്‍ അഞ്ചു ശതമാനത്തിന്റെ കുറവു വരുത്തി. ഒരു കോടിക്കു മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് 15 ശതമാനം അധിക നികുതി ഈടാക്കും. അമ്പതു ലക്ഷത്തിനും ഒരു കോടിക്കും ഇടയില്‍ വരുമാനം ഉള്ളവര്‍ 10 ശതമാനം അധിക നികുതി അടക്കണം.