കാന്‍ബെറ: ഇന്ത്യഓസ്‌ട്രേലിയ ടി 20 പരമ്പരയിലെ ആദ്യ മത്സരം കാന്‍ബെറയില്‍. ടോസ് ജയിച്ച ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. 1.40 നാണ് മത്സരം ആരംഭിക്കുന്നത്. സോണി സിക്‌സ്, സോണി ടെന്‍ 1, സോണി ടെന്‍ 3 എന്നീ ചാനലുകളിലായിരിക്കും മത്സരം തത്സമയ സംപ്രേഷണം.

ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് ടി 20 പരമ്പര ഏറെ നിര്‍ണായകമാണ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയും ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഓസീസും ഏറ്റുമുട്ടുമ്പോള്‍ കാന്‍ബെറയില്‍ കളി കാര്യമാകും.

പ്ലേയിങ് ഇലവന്‍: ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, വിരാട് കോഹ്‌ലി, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, മൊഹമ്മദ് ഷമി, ടി.നടരാജന്‍