ന്യൂഡല്‍ഹി: മിന്നലാക്രമണം സംബന്ധിച്ച് വസ്തുതകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മോദി തീവ്രവാദത്തെ രാഷ്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും മിന്നലാക്രമണത്തില്‍ തീവ്രവാദികള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

മിന്നലാക്രമണത്തെ കുറിച്ചുള്ള വസ്തുതകള്‍ ആരായുന്നവരെ മുഴുവന്‍ പാക്കിസ്ഥാന്‍ പക്ഷപാതികളായി ചിത്രീകരിക്കാനാണ് മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര മാധ്യമങ്ങളൊക്കെ പറയുന്നത് മിന്നലാക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടില്ല എന്നാണ്. അന്താരാഷ്ട്ര മാധ്യമങ്ങളും പാക്കിസ്ഥാന്‍ പക്ഷക്കാരാണോ എന്ന് മോദി വ്യക്തമാക്കണമെന്നും കപില്‍ സിബല്‍ പറഞ്ഞു.