Connect with us

india

ഇന്ത്യ രണ്ടാം ജയത്തിന്; എതിരാളി നെതർലൻഡ്

ഉച്ചക്ക് 12-30 നാണ് അങ്കമാരംഭിക്കുന്നത്

Published

on

ഇന്ത്യ രണ്ടാം ജയത്തിന്; എതിരാളി നെതര്‍ലന്‍ഡ്

സിഡ്‌നി: മഴയുടെ ഭീഷണണിയില്ല. അതിനാല്‍ തന്നെ രോഹിത് ശര്‍മയുടെ ഇന്ത്യന്‍ സംഘം ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ പൂര്‍ണ പോയിന്റ് തന്നെ ലക്ഷ്യമാക്കി ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ. ഉച്ചക്ക് 12-30 നാണ് അങ്കമാരംഭിക്കുന്നത്. പാക്കിസ്താനെ തകര്‍ത്ത ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മാത്രം പ്രാപ്തി നെതര്‍ലന്‍ഡ്‌സിനില്ല. ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിന് മുന്നില്‍ തോറ്റ അവര്‍ക്ക് പക്ഷേ ടി-20 ക്രിക്കറ്റിന്റെ അപ്രവചനീയ മുഖത്തെ ഉപയോഗപ്പെടുത്താം. ഒരു ടി-20 മല്‍സരത്തില്‍ ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യ, പാക്കിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം കളിക്കുന്ന ഗ്രൂപ്പില്‍ കളിക്കാനാവുക തന്നെ വലിയ അംഗീകാരമാണെന്നാണ് നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌ക്കോട്ട് എഡ്വാര്‍ഡ്‌സ് പറയുന്നത്.

ലോക ക്രിക്കറ്റിലെ വന്‍ ശക്തികള്‍ക്കെതിരെ കളിക്കാനുള്ള അവസരം തന്റെ കുട്ടികള്‍ക്ക് ഊര്‍ജ്ജമാവുമെന്നും അദ്ദേഹം കരുതുന്നു. ഈ വര്‍ഷം ഏകദിന പരമ്പരകളില്‍ മികവ് പ്രകടിപ്പിച്ച സംഘമാണ് നെതര്‍ലന്‍ഡ്‌സ്. ഇംഗ്ലണ്ട്, ന്യുസിലന്‍ഡ്, പാക്കിസ്താന്‍, വിന്‍ഡീസ്, അഫ്ഗാനിസ്താന്‍ തുടങ്ങിയവര്‍ക്കെതിരെ നന്നായി കളിച്ചിരുന്നു. ഈ ലോകകപ്പില്‍ തന്നെ ബംഗ്ലാദേശിനെതിരെ തോറ്റെങ്കിലും മികവിന്റെ ചില സൂചനകള്‍ അവര്‍ നല്‍കിയതുമാണ്. രണ്ട് നിരാശാജനകമായ റണ്ണൗട്ടുകളാണ് ടീമിന്റെ ഒമ്പത് റണ്‍ തോല്‍വിക്ക് കാരണമായത്. ഇന്ത്യന്‍ ക്യാമ്പില്‍ പ്രശ്‌നങ്ങളൊന്നുമില്ല.

റണ്‍സ് നേടാന്‍ പ്രയാസപ്പെടുന്ന നായകന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ തുടങ്ങിയവര്‍ക്ക് ഫോമിലെത്താനുള്ള അവസരമാണിത്. അവസാന അഞ്ച് മല്‍സരങ്ങളില്‍ കേവലം 64 റണ്‍സ് മാത്രമാണ് നായകന് സമ്പാദിക്കാനായത്. സാധാരണ ഗതിയില്‍ ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കാറുളള രോഹിത് അവസാനമായി പതിവ് ശൈലിയില്‍ കളിച്ചത് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ നാഗ്പ്പൂര്‍ മല്‍സരത്തിലായിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഐറിഷ് സംഘത്തില്‍ ഒരു ഇടം കൈയ്യന്‍ മാത്രമുള്ളതിനാല്‍ അശ്വിന് പകരം യൂസവേന്ദ്ര ചാഹലിന് ചിലപ്പോള്‍ അവസരം നല്‍കിയേക്കാം. ബാറ്റിംഗ് ട്രാക്കാണ് എസ്.സി.ജിയില്‍. ഇവിടെ നടന്ന ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ കിവീസ് 200 റണ്‍സ് നേടിയിരുന്നു.

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

india

പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി ഭാഗമാകും.

നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം നഗരസഭ സ്റ്റേഡിയത്തിലെത്തും. 2 30ന് പ്രിയങ്ക പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.

Continue Reading

Trending