കാണ്‍പൂര്‍: ന്യൂസിലന്റിനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ശ്രേയസ് അയ്യരുടെ ആദ്യ ടെസ്റ്റാണിത്. 171 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും നേടിയ അയ്യര്‍ 105 റണ്‍സ് നേടി. നിലവില്‍ 98 ഓവറില്‍ ഏഴ് വിക്കറ്റിന് 311 എന്ന നിലയിലാണ് ഇന്ത്യ. ആര്‍ അശ്വിനും (22 റണ്‍സ്) പട്ടേലുമാണ് (ഒരു റണ്‍സ്) ക്രീസില്‍.

ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ 52 റണ്‍സും രവീന്ദ്ര ജഡേജ 50 റണ്‍സും നേടി. രഹാനെ 35ഉം പൂജാരെ 26ഉം റണ്‍സ് നേടി ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി.

ന്യൂസിലന്റിനായി ടിം സൗത്തി 62 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ നേടി. ജാമിസണ്‍ 3 വിക്കറ്റും നേടി.