ന്യൂ ഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള 21ാമത് അതിര്‍ത്തി ചര്‍ച്ച തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലെ ദുജിയാങ്‌യാന്‍ നഗരത്തില്‍ നടക്കും. ചര്‍ച്ചക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലെത്തി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായാണ് ചര്‍ച്ച.

ഈ വര്‍ഷം ഏപ്രിലില്‍ നടന്ന വുഹാന്‍ ഉച്ചകോടിക്കു ശേഷം ഇരുരാജ്യങ്ങളുടെയും ബന്ധത്തിലുണ്ടായ പുരോഗതിയെ കുറിച്ച് ഇരുവരും അവലോകനം നടത്തും. വാങ് വിദേശകാര്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ അതിര്‍ത്തി ചര്‍ച്ചയാണിത്.