മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ ഭക്ഷണ മെനുവില്‍ മാറ്റം വരുത്തി ബിസിസിഐ. ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്ന് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

കാണ്‍പുരില്‍ നടക്കുന്ന ന്യൂസിലന്റിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവിലാണ് ബിസിസിഐ താരങ്ങള്‍ക്ക് വിലക്കേര്‍പെടുത്തിയത്. താരങങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായാണ് പുതിയ ഡയറ്റ് പ്ലാന്‍ തയാറാക്കിയത്.

ഇന്ത്യന്‍ ടീമിന്റെ ‘കാറ്ററിങ് റിക്വയര്‍മെന്റ്സിന്റേയും മെനുവിന്റേയും’ ചിത്രവും എന്‍ഡിടിവി പങ്കുവെച്ചിട്ടുണ്ട്.