Connect with us

Culture

കാണികളുടെ എണ്ണത്തില്‍ കൃത്രിമ കണക്ക്; ആശങ്ക പ്രകടിപ്പിച്ച് അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍

Published

on

സ്വന്തം ലേഖകന്‍
കൊച്ചി

ഐ.എസ്.എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതില്‍ വന്‍ സുരക്ഷ വീഴ്ച്ച സംഭവിക്കുന്നതായി വിലയിരുത്തല്‍. അനുവദനീയമായതിലും അധികം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നത് വഴി വലിയ അപകടത്തിനുള്ള സാധ്യതയാണ് ഐ.എസ്.എല്‍ സംഘാടകര്‍ തുറന്നിടുന്നത്. 17ന് ഉദ്ഘാടന മത്സരം കഴിഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം ചര്‍ച്ചയായിരുന്നു. അമ്പതിനായിരത്തിലേറെ പേര്‍ കളി കാണാനെത്തിയപ്പോള്‍ കള്ളത്തരം ചേര്‍ത്തായിരുന്നു സംഘാടകരുടെ കണക്ക്.

38,000 താഴെ കാണികള്‍ മാത്രം സ്റ്റേഡിയത്തില്‍ എത്തിയെന്നായിരുന്നു ഔദ്യോഗിക കണക്ക്. ബ്ലാസ്റ്റേഴ്‌സ്-ജംഷെഡ്പൂര്‍ മത്സരത്തിലും ഈ കള്ളക്കണക്ക് ആവര്‍ത്തിച്ചു. സ്റ്റേഡിയത്തിലെ ഭൂരിഭാഗം കസേരകളിലും കാണികളെത്തിയപ്പോള്‍ ഐ.എസ്.എല്‍ സംഘാടകര്‍ നല്‍കിയത് 37,000ന് താഴെയുള്ള കണക്ക്. ബ്ലാസ്റ്റേഴ്‌സിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക്‌മൈഷോയിലെ കണക്ക് പ്രകാരം 41,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമുണ്ട് സ്റ്റേഡിയത്തില്‍. ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ക്കായി നവീകരിച്ച സ്റ്റേഡിയത്തില്‍ സീറ്റുകളുടെ കുറയുകയും ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി 29,000 പേര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.

സ്‌റ്റേഡിയത്തിന്റെ മൊത്തം ശേഷി, അടിയന്തിര ഘട്ടത്തില്‍ വാതിലുകളിലൂടെ പുറത്തേക്ക് പോകാന്‍ കഴിയാവുന്നവര്‍ എത്ര, അത്യാഹിതം സംഭവിച്ചാല്‍ ഒഴിപ്പിക്കാനുള്ള സംവിധാനം എന്നിവ കണക്കിലെടുത്താണ് സീറ്റ് എണ്ണം പരിമിതപ്പെടുത്തിയത്. ഇതനുസരിച്ച് ഗാലറിയിലെ ഏറ്റവും മുകളിലുള്ള സ്റ്റാന്‍ഡില്‍ ആര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഇതൊന്നും പരിഗണിക്കാതെ സംഘാടകര്‍ക്ക് തോന്നിയ പോലെയാണ് കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിവിടുന്നത്. സ്‌റ്റേഡിയം സംബന്ധിച്ച ഫിഫയുടെ നിര്‍ദേശങ്ങള്‍ ഐ.എസ്.എല്‍ സംഘാടകര്‍ പാലിക്കുന്നില്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. നിശ്ചിത ടി ക്കറ്റിനുമേല്‍ കാണികളെത്തുന്ന മത്സരത്തില്‍ എന്തെങ്കിലും അത്യാഹിതം സംഹന്ധിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനുള്ള സാധ്യതയുമില്ല.

അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ആളുകളെ ഒഴിപ്പിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത ഏറ്റവും മുകളിലത്തെ സ്റ്റാന്‍ഡില്‍ കാണികളെ അനുവദിച്ചതില്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ ടൂര്‍ണമെന്റ് ഡയറക്ടറായിരുന്ന ഹാവിയര്‍ സെപ്പി ട്വിറ്ററില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ്-ജംഷെഡ്പൂര്‍ എഫ്.സി മത്സരത്തിലെ ഗാലറി കണ്ട ശേഷമായിരുന്നു സെപ്പിയുടെ പ്രതികരണം. ഒന്നും സംഭവിക്കില്ലെന്ന ശുഭ പ്രതീക്ഷയോടെ സെപ്പി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending