ഇസ്രയേലുമായി സമാധാന ബന്ധം സ്ഥാപിക്കാന്‍ കൂടുതല്‍ ഇസ്‌ലാമിക രാജ്യങ്ങള്‍. ഒമാനും ഇന്തോനേഷ്യയും ഇസ്രയേലുമായി സൗഹൃദ ബന്ധം സ്ഥാപിക്കുന്ന അബ്രഹാം കരാറില്‍ ഒപ്പുവെക്കുമെന്ന് ഇസ്രയേല്‍ നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രയേലുമായി കരാറില്‍ ഏര്‍പെട്ട മൊറോക്കോയുടെ നടപടിയെ സ്വാഗതം ചെയ്ത് ഒമാന്‍ രംഗത്തെത്തിയിരുന്നു.

നേരത്തെ യുഎഇയും ബഹ്‌റൈനും മൊറോക്കോയും സുഡാനും ഇസ്രയേലുമായി സൗഹൃദ ബന്ധത്തില്‍ ഏര്‍പെട്ടിരുന്നു.

വരുന്ന വര്‍ഷം ജനുവരിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നതിനു മുമ്പ് ഈ രാജ്യങ്ങളെയെല്ലാം ഇസ്രയേലുമായി അടുപ്പിക്കാനാണ് നീക്കം. ട്രംപിന്റെ മധ്യസ്ഥതയില്‍ വൈറ്റ് ഹൗസില്‍ വച്ചായിരുന്നു സമാധാന ഉടമ്പടികളില്‍ ഒപ്പുവച്ചത്.